വിശ്വാസികളെയും കൂടെ നിറുത്തണമെന്നും വിനയത്തോടെ പെരുമാറണ = എം.വി. ഗോവിന്ദൻ.
തിരുവനന്തപുരം : പാർട്ടിയിലെ അനഭിലഷണീയ പ്രവണതകള്‍ക്കെതിരെ രൂക്ഷ വിമർശനവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സഖാക്കള്‍ക്ക് പണത്തോടുള്ള ആർത്തി കൂടുന്നുവെന്ന് ഗോവിന്ദൻ പറഞ്ഞു. എങ്ങനെ സാമ്ബത്തിക നേട്ടം ഉണ്ടാക്കാം എന്ന ലക്ഷ്യത്തോടെയാണ് പലരും പാർട്ടിയിലേക്ക് വരുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ താഴേത്തട്ടില്‍ നിന്നും പാർട്ടിക്ക് തന്ന കണക്കുകള്‍ പിഴച്ചത് ഗുരുതര വീഴ്ചയാണെന്നും ഗോവിന്ദൻ ചൂണ്ടിക്കാട്ടി. തിരുവനന്തപുരത്ത് പാർട്ടി സെക്രട്ടറിമാർക്കുള്ള റിപ്പോർട്ടില്‍ ആണ് വിമർശനം.
താഴേത്തട്ടിലുള്ള യാഥാർത്ഥ്യം മനസിലാക്കാൻ പാർട്ടിക്ക് കഴിഞ്ഞില്ലെന്നും ഗോവിന്ദൻ പറഞ്ഞു. ക്ഷേത്രങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കരുതെന്നും എം.വി. ഗോവിന്ദൻ നിർദ്ദേശിച്ചു.
വിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കരുത്. പാർട്ടി അംഗങ്ങള്‍ പോയില്ലെങ്കിലും അനുഭാവികള്‍ ഇടപെടണം. വിശ്വാസികളെയും കൂടെ നിറുത്തണമെന്നും ജനങ്ങളോട് വിനയത്തോടെ പെരുമാറണമെന്നും സംസ്ഥാന സെക്രട്ടറി കൂട്ടിച്ചേർത്തു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്