×

സിപിഐ ഇടുക്കി ജില്ലാ കൗണ്‍സിലിന്റെ പേരില്‍ വന്ന മാധ്യമ വാര്‍ത്തകള്‍ വ്യാജം, അടിസ്ഥാന രഹിതം – കെ സലിംകുമാര്‍

ഇടുക്കി : സിപിഐ ജില്ലാ കൗണ്‍സില്‍ യോഗത്തില്‍ മുന്നണി മാറണമെന്ന് ആവശ്യം ആരും ഉന്നയിച്ചിട്ടില്ലായെന്ന് സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ സലിംകുമാര്‍ പറഞ്ഞു. അത്തരമൊരു ചര്‍ച്ചയ്ക്ക് യാതൊരു പ്രസക്തിയുമില്ല.

 

File:CPI Election Wikipedia

 

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനുണ്ടായ പരാജയത്തിന്റെ കാരണങ്ങള്‍ ആഴത്തില്‍ പഠിച്ച് വിലയിരുത്തി വേണ്ട നടപടികള്‍ സ്വീകരിച്ച് ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ ശക്തിപ്പെടുത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങളാണ് ഇടുക്കി ജില്ലൗ കൗണ്‍സില്‍ യോഗത്തില്‍ ഉയര്‍ന്നത്.

കേരള കോണ്‍ഗ്രസ് എമ്മുമായി ബന്ധപ്പെട്ട ചര്‍ച്ചകളൊന്നും യോഗത്തില്‍ നടന്നില്ലായെന്ന് സലിംകുമാര്‍ പറഞ്ഞു.

സിപിഐയിലെ നാല് മന്ത്രിമാര്‍ക്കെതിരെ വിമര്‍ശനങ്ങള്‍ ഉണ്ടായെന്ന വാര്‍ത്തകളില്‍ കഴമ്പില്ല. മന്ത്രിമാരുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമവും ജനോപകാരപ്രദവുമാക്കാനുള്ള ക്രിയാത്മക നിര്‍ദ്ദേശങ്ങളാണ് ജില്ലാ കമ്മിറ്റി അംഗങ്ങള്‍ മുന്നോട്ട് വച്ചതെന്നും കെസലിംകുമാര്‍ പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top