നിധിയിലേക്ക് 16 ദിവസം 160 കോടി ; പ്രതി ദിനം ഒഴുകി എത്തുന്നത് ആയിരം ലക്ഷം രൂപ ; ദുരിതാശ്വാസ നിധിക്ക് അതുല്യ നേട്ടം
16 ദിവസം പിന്നിടുമ്ബോള്‍ 140.9 കോടി രൂപയാണ് ദുരിതാശ്വാസനിധിയിലേക്ക് എത്തിയത്. ഒരു ദിവസം കൂടി കഴിഞ്ഞാല്‍ 150 കോടി രൂപയിലേക്ക് എത്തുമെന്ന് ഉറപ്പാണ്.
സ്കൂള്‍ കുട്ടികള്‍ അവരുടെ കൊച്ചു കൊച്ചു ആഗ്രഹങ്ങളായ സൈക്കിള്‍, കളിപ്പാട്ടങ്ങള്‍ തുടങ്ങിയവ വാങ്ങാൻ സ്വരൂക്കൂട്ടിയിരുന്ന കുടക്കയിലെ ചില്ലറത്തുട്ടുകള്‍ ദുരിതബാധിതരെ സഹായിക്കാനായി സംഭാവന ചെയ്തപ്പോള്‍ വൻകിട വ്യവസായികളും ചലച്ചിത്ര താരങ്ങളും കൈയ്യയച്ച് സംഭാവന ചെയ്തു. ഇതെല്ലാം ചേർന്നാണ് 16 ദിവസം കൊണ്ട് 140 കോടി രൂപയെന്ന ഭീമൻതുകയായി മാറിയത്.
ഇപ്പോള്‍ 150 കോടിയോട് അടുക്കുന്ന തുക, സർക്കാർ ജീവനക്കാരുടെ ശമ്ബള വിഹിതം കൂടി വരുന്നതോടെ 750 കോടി രൂപയെങ്കിലും ആയേക്കും. 2018ലെയും 2019ലെയും മഹാപ്രളയത്തില്‍ 4970.29 കോടി രൂപയാണ് ദുരിതബാധിതരെ സഹായിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചത്.
കോവിഡ് മഹാമാരിയുടെ കാലത്തും കൈത്താങ്ങ് നല്‍കേണ്ടവരെ സഹായിക്കുന്നതിനായി ദുരിതാശ്വാസ നിധിയിലേക്ക് കോടിക്കണക്കിന് രൂപ ഒഴുകിയെത്തി. കോവിഡ് കാലത്ത് 1129.74 കോടി രൂപയാണ് ലഭിച്ചത്. വയനാട്ടിലെ ദുരന്തബാധിതർക്ക് സഹായം എത്തിക്കുന്ന കാര്യത്തിലും പ്രളയകാലത്തെയും കോവിഡ് കാലത്തെയും പോലെ വൻതുക ലഭിക്കുമെന്നാണ് സർക്കാരിൻെറ പ്രതീക്ഷ.
മുഖ്യമന്ത്രിയും മന്ത്രിമാരും സ്പീക്കറും പ്രതിപക്ഷ നേതാവും 1 ലക്ഷം രൂപവീതം സംഭാവന ചെയ്തപ്പോള്‍ മന്ത്രിമാരുടെ പഴ്സണല്‍ സ്റ്റാഫ് 10 ദിവസത്തെ ശമ്ബളം വീതമാണ് ദുരിത ബാധിതകരെ സഹായിക്കുന്നതിനായി സംഭാവന നല്‍കി. സർക്കാർ ജീവനക്കാരോട് 5 ദിവസത്തെ ശമ്ബളം ദുരിതാശ്വാസ നിധിയിലേക്ക് സംഭവന ചെയ്യണമെന്നാണ് സർക്കാർ അഭ്യർത്ഥിച്ചത്. ജീവനക്കാരുടെ സംഘടനകള്‍ അത് അംഗീകരിച്ചിട്ടുമുണ്ട്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്