×

വഴങ്ങാത്തവർക്ക് അവസരങ്ങള്‍ നിഷേധിക്കപ്പെടുന്നുവെന്നു = ഹേമ കമ്മിറ്റി റിപ്പോർട്ടില്‍

സിനിമാ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാൻ രൂപീകരിച്ച സ്ത്രീ ജീവനക്കാരുടെ കൂട്ടായ്മയായ വിമൻ ഇൻ സിനിമാ കളക്ടീവിലെ (WCC) ഒരു സ്ഥാപകാംഗത്തിന് സ്ഥാപിത താത്പര്യമുണ്ടായെന്ന് ഹേമ കമ്മിറ്റി റിപ്പോർട്ടില്‍ പരാമർശം.

സംഘടന രൂപീകരിച്ചവരില്‍ ഒരാള്‍ WCC വിട്ടുപോയെന്നും പിന്നീട് ഇവർക്ക് മാത്രം അവസരങ്ങള്‍ ലഭിച്ചുവെന്നും റിപ്പോർട്ടില്‍ പരാമർശമുണ്ട്. സിനിമയിലെ വനിതാ ജീവനക്കാരുടെ മൊഴികളുടെ അടിസ്ഥാനത്തിലാണ് പരാമർശം.

സംഘടന വിട്ടുപോയ സ്ഥാപകാംഗം സിനിമയിലെ സ്ത്രീകള്‍ക്ക് പ്രശ്നങ്ങള്‍ ഇല്ലെന്ന് പ്രചരിപ്പിച്ചു. ഇതോടെ ഈ അംഗത്തിന് മാത്രം സ്ഥിരമായി സിനിമയില്‍ അവസരം ലഭിച്ചു. സിനിമയിലെ പുരുഷന്മാർക്കെതിരെ അവർ സംസാരിച്ചില്ല. മറ്റ് WCC അംഗങ്ങള്‍ സിനിമയില്‍ നിന്ന് മാറ്റിനിർത്തപ്പെടുകയും ചെയ്തു. wccയില്‍ അംഗമായ നടിമാരെ സിനിമയില്‍‌ ഉള്‍പ്പെടുത്താൻ നിർമാതാക്കള്‍ പേടിച്ചു. വിമൻ ഇൻ സിനിമാ കളക്ടീവില്‍ ഭാഗമായവരെ സിനിമയില്‍ എടുത്താല്‍ അമ്മ സംഘടനയിലെ ശക്തരായ അംഗങ്ങള്‍ കുറ്റപ്പെടുത്തുമെന്ന് നിർമ്മാതാക്കള്‍ വിശ്വസിച്ചുവെന്നും മൊഴികളുണ്ട്. സീരിയല്‍ സംഘടനയായ ‘ആത്മ’ക്കെതിരെയും ഹേമാ കമ്മിറ്റി റിപ്പോർട്ടില്‍ പരാമർശമുണ്ട്.

സിനിമയിലെ മാഫിയ സംഘത്തെക്കുറിച്ച്‌ സംസാരിച്ച പ്രമുഖ നടനെതിരെ പ്രതികാര നടപടി. ഈ നടനെ സിനിമയില്‍ നിന്ന് മാറ്റിനിർത്താൻ ശ്രമങ്ങളുണ്ടായെന്നും ഹേമാ കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ടില്‍ പറയുന്നു.

നടുക്കുന്ന ലൈംഗിക അതിക്രമങ്ങളുടെ നേർസാക്ഷ്യമാണ് ഹേമാ കമ്മിറ്റി റിപ്പോർട്ടില്‍ പരാമർശിക്കുന്നത്. 289 പേജുകള്‍ പുറത്തുവന്നതില്‍ സിനിമയിലെ സ്ത്രീ ജീവനക്കാർ നേരിടുന്ന മനുഷ്യാവകാശ ലംഘനങ്ങളും ശാരീരീക-മാനസിക പീഡനങ്ങളുമാണ് വെളിപ്പെടുത്തിയിരിക്കുന്നത്. മലയാള സിനിമയിലേക്ക് സ്ത്രീകള്‍ കടന്നുവരാൻ ആഗ്രഹിക്കുന്നുവെങ്കില്‍ വിട്ടുവീഴ്ചയ്‌ക്ക് പലപ്പോഴും തയ്യാറാകേണ്ടി വരുന്നു. വഴങ്ങാത്തവർക്ക് അവസരങ്ങള്‍ നിഷേധിക്കപ്പെടുന്നുവെന്നും റിപ്പോർട്ടില്‍ വ്യക്തമാക്കുന്നുണ്ട്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top