×

ചിന്നക്കനാലില്‍ ടീസണ്‍ തച്ചങ്കരി കയ്യേറിയ മൂന്നാര്‍ കാറ്ററിങ് കോളജ് ഹോസ്റ്റല്‍ കെട്ടിടവും 7.07 ഏക്കര്‍ സ്ഥലവും ഒഴിപ്പിച്ചു

ടുക്കി: മൂന്നാറില്‍ കയ്യേറ്റം ഒഴിപ്പിക്കല്‍ തുടരുന്നു. വൻകിട കയ്യേറ്റങ്ങളാണ് ഒഴിപ്പിക്കുന്നത്. ചിന്നക്കനാലില്‍ ടീസണ്‍ തച്ചങ്കരി ഭൂമി കയ്യേറിയത് ഒഴിപ്പിച്ചു.

മൂന്നാര്‍ കാറ്ററിങ് കോളജ് ഹോസ്റ്റല്‍ കെട്ടിടവും ഏറ്റെടുത്തു. 7.07 ഏക്കര്‍ സ്ഥലമാണ് ഒഴിപ്പിച്ചത്.

ഇടുക്കി സബ് കലക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് ഒഴിപ്പിക്കലിന് നേതൃത്വം നല്‍കുന്നത്. പുലര്‍ച്ചെ തന്നെ ദൗത്യസംഘം ചിന്നക്കനാലിലെത്തിയിരുന്നു. ഹോസ്റ്റലില്‍ താമസിക്കുന്ന കുട്ടികളെ 30 ദിവസത്തിനകം മാറ്റിപാര്‍പ്പിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

മൂന്നാറില്‍ വീണ്ടും കയ്യേറ്റം ഒഴിപ്പിക്കല്‍; ടിസണ്‍ തച്ചങ്കരി കയ്യേറിയ 7.07 ഏക്കര്‍ ഭൂമി ഏറ്റെടുത്തു

 

ചിന്നക്കനാലില്‍ സിമൻറ് പാലത്തിന് സമീപം അടിമാലി സ്വദേശി ജോസ് ജോസഫ് കയ്യേറി കൃഷി നടത്തിയിരുന്ന 2.2 ഏക്കര്‍ ഭൂമിയും ദൗത്യസംഘം ഏറ്റെടുത്തു. റവന്യൂ പുറമ്ബോക്കും ആനയിറങ്കല്‍ ഡാമിൻറെ ക്യാച്ച്‌മെൻറ് ഏരിയയിലുള്ള കെഎസ്‌ഇബി ഭൂമിയും കയ്യേറിയാണ് കൃഷി നടത്തിയിരുന്നത്.

പളളിവാസലില്‍ റോസമ്മ കര്‍ത്തായുടെ കൈവശമിരുന്ന എഴുപത്തിയഞ്ചു സെൻറ് സ്ഥലം ഒഴിപ്പിച്ചു. പള്ളിവാസലില്‍ റോസമ്മ കര്‍ത്തക്ക് വേറെ വീട് ഇല്ലാത്തതിനാല്‍ വീട്ടില്‍ നിന്നും ഇവരെ ഒഴിപ്പിച്ചിട്ടില്ല. ജില്ലയിലെ അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിന് ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം സര്‍ക്കാര്‍ നിയോഗിച്ചിട്ടുള്ള ദൗത്യ സംഘമാണ് ഒഴിപ്പിക്കല്‍ നടപടികളുമായി മുന്നോട്ടുപോകുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top