×

ബോബി ചെമ്മണൂര്‍ ഗ്രൂപ്പിന്റെ ഏറ്റവും പുതിയ സംരംഭമായ മട്ടനും കുട്ടനും യെമനി റെസ്‌റ്റോറന്റ് തൃശൂര്‍ പുഴക്കലില്‍

തൃശൂര്‍: ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ ഏറ്റവും പുതിയ സംരംഭമായ മട്ടനും കുട്ടനും യെമനി റെസ്‌റ്റോറന്റ് തൃശൂര്‍ പുഴക്കലില്‍ പ്രവര്‍ത്തനമാരംഭിച്ചു.

 

ഉദ്ഘാടനം 812 കി.മീ. റണ്‍ യുനീക് വേള്‍ഡ് റെക്കോര്‍ഡ് ഹോള്‍ഡറും ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ജേതാവുമായ ബോചെ, സോഷ്യല്‍ മീഡിയ വൈറല്‍ താരം ഡോളി ചായ്വാല എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചു.

 

വൈവിധ്യമാര്‍ന്ന മട്ടന്‍, ബീഫ്, ചിക്കന്‍ മന്തി വിഭവങ്ങളാണ് മട്ടനും കുട്ടനും റെസ്‌റ്റോറന്റിന്റെ പ്രത്യേകത. യെമനി വിഭവങ്ങളുടെ തനത് രുചി ഇവിടെ നിന്നും ആസ്വദിക്കാം.

 

യെമനി മന്തി, ദം ബിരിയാണി, ബീഫ് ബ്രിസ്‌കറ്റ്, മട്ടന്‍ ബ്രിസ്‌കറ്റ്, െ്രെഫഡ് റൈസ് എന്നിങ്ങനെ നിരവധി അറബിക് വിഭവങ്ങള്‍ ഇവിടെ ഒരുക്കിയിരിക്കുന്നു. കൂടാതെ ലഘുഭക്ഷണത്തിനായി ബോചെ ടീയുടെ പ്രത്യേക സ്റ്റാളും ഇവിടെ പ്രവര്‍ത്തിക്കുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top