ബിജെപി പാളയത്തില്‍ ചേക്കേറിയ ഗുരുനാഥന്റെ ജല്‍പ്പനങ്ങള്‍ ജനങ്ങള്‍ തള്ളിക്കളഞ്ഞത് – സിപിഐ
ദേവികുളം : ബിജെപി യില്‍ ചേക്കേറിയ ജി എന്‍ ഗുരുനാഥന്‍ സി പി ഐ യ്ക്കും എ ഐ ടി യു സി ക്കുമെതിരെ നടത്തുന്ന ജല്‍പ്പന്നങ്ങള്‍ ജനങ്ങള്‍ തള്ളികളയുമെന്ന് സി പി ഐ ദേവികുളം മണ്ഡലം കമ്മിറ്റി അംഗീകരിച്ച പ്രമേയത്തില്‍ പറഞ്ഞു.
പാര്‍ട്ടി നല്‍കിയ സ്ഥാനാര്‍ത്ഥിത്വം വഴി നിരവധി തവണ ജനപ്രതിനിധിയായ ഗുരുനാഥന്‍ ഇത്തവണയും സ്ഥാനാര്‍ത്ഥിത്വം ആഗ്രഹിച്ചിരുന്നു. നിരവധി കാരണങ്ങളാല്‍ പാര്‍ട്ടി അത് അംഗീകരിക്കാതെ വന്നപ്പോള്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ട് നില്‍ക്കുകയും എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്തുവാന്‍ ഗൂഢനീക്കം നടത്തുകയും അക്കാര്യം എല്‍ഡിഎഫിന് ബോധ്യപ്പെടുകയും ചെയ്തു.
ഇത് സംബന്ധിച്ച് വിശദീകരണം തേടിയപ്പോളാണ് ഗുരുനാഥന്‍ പാര്‍ട്ടി ക്കെതിരെ നുണ പ്രചരണങ്ങളുമായി രംഗത്തിറങ്ങിയത്. പാര്‍ട്ടിയില്‍ ഉണ്ടായിരുന്ന നാളുകളില്‍ സ്വന്തം ഘടകത്തിലോ രേഖാ മൂലമോ ഉന്നയിക്കാതിരുന്ന പരാതികള്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്ത് പോയതിന് ശേഷം ഉന്നയിക്കുന്നത് ഗൂഢമായ രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്.
പാര്‍ട്ടിയുടെ അന്തരിച്ച സമുന്നതനായ നേതാവ് വാഴൂര്‍ സോമനെ ടോര്‍ച്ചര്‍ ചെയ്തുവെന്ന നികൃഷ്ടമായ പ്രചരണം വരെ ഗുരുനാഥന്‍ നടത്തി. ഇതിനെതിരെ ആവശ്യമായ നിയമ നടപടികള്‍ പാര്‍ട്ടി സ്വീകരിക്കും.
അന്തരിക്കുന്നത് വരെ വാഴൂര്‍ സോമന്‍ പാര്‍ട്ടിയുടേയും ട്രേഡ് യൂണിയനുകളുടെയും ജില്ലാ സംസ്ഥാന നേതൃത്വത്തില്‍ ഉണ്ടായിരുന്നുവെന്നത് ജനങ്ങള്‍ക്ക് ബോദ്ധ്യമുള്ള കാര്യമാണ്.
അടിമത്വ സമാനമായ ജീവിതം നയിച്ചിരുന്ന തൊഴിലാളികളെ അവകാശബോധമുള്ളവരാക്കി മാറ്റിയ ഇടുക്കിയിലെ തൊഴിലാളി പ്രസ്ഥാനത്തെ തകര്‍ക്കുവാന്‍ ആര്‍ക്കും കഴിയില്ലെന്ന് മുന്‍കാല അനുഭവങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
വട്ടി പലിശക്കാര്‍ ഉള്‍കൊള്ളുന്ന ചില ധനകാര്യ സ്ഥാപനങ്ങളുടെ മറവില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുവാനുള്ള സംഘ പരിവാര്‍ നീക്കം ജില്ലയിലെ തൊഴിലാളികള്‍ തിരിച്ചറിയും. ഇത്തരം കെണിയില്‍പ്പെട്ട മറ്റ് ചില സംസ്ഥാനങ്ങളിലെ പാവപ്പെട്ടവര്‍ക്ക് കിടപ്പാടം വരെ നഷ്ടപ്പെട്ട അനുഭവങ്ങള്‍ വിസ്മരിക്കരുത്.
T ഗണേശന്‍ അധ്യക്ഷനായ യോഗത്തില്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സ : കെ കെ അഷറഫ്, എക്‌സി അംഗം സ : ടി ജെ ആഞ്ചലോസ്, ജില്ലാ സെക്രട്ടറി സ : കെ സലിം കുമാര്‍ സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം സ :M.Y. ഔസേഫ് , സ : P. മുത്തു പാണ്ടി , സ : ശാന്തി മുരുകന്‍ , സ :P. കാമരാജ് , സ :S.M കുമാര്‍ ,സ :T.M .മുരുകന്‍, സ : യേശുദാസ്, സ : അന്തോണി രാജ് എന്നിവര്‍ പ്രസംഗിച്ചു. മണ്ഡലം സെക്രട്ടറി സ :T. ചന്ദ്രബാല്‍ റിപ്പോട്ട് അവതരിപ്പിച്ചു.
മുഴുവന്‍ വാര്‍ത്തകള്‍













വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്