കോവിഡിനു ശേഷം അവകാശികളില്ലാത്ത ബാങ്ക് നിക്ഷേപങ്ങളുടെ എണ്ണം രണ്ടര മടങ്ങ് വര്‍ധിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു.പൊതുമേഖല, സ്വകാര്യമേഖല, വിദേശ, റീജ്യനല്‍ റൂറല്‍ ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള ബാങ്കുകളില്‍ 2023 മാര്‍ച്ച് വരെ അവകാശികളില്ലാതെയിരിക്കുന്നത് 42,270 കോടി രൂപയുടെ നിക്ഷേപങ്ങളാണെന്ന് സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അറിയിച്ചു.
ഇതില്‍ 33,303 കോടി രൂപയും പൊതുമേഖലാ ബാങ്കുകളിലാണുള്ളത്.ഇത് അവകാശികളില്ലാത്ത നിക്ഷേപത്തിന്റെ 83 ശതമാനത്തോളം വരും.
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐയില്‍ അവകാശികളില്ലാതെ സൂക്ഷിക്കുന്നത് 2.16 കോടി അക്കൗണ്ടുകളിലായി 8069 കോടി രൂപയാണ്.പഞ്ചാബ് നാഷണല്‍ ബാങ്കിലുള്ളത് 5,298 കോടി രൂപയാണ്. 2019-ലേതിനേക്കാള്‍ അഞ്ചിരട്ടിയോളം വരും ഈ നിക്ഷേപം.സ്വകാര്യ മേഖലയില്‍ അവകാശികളില്ലാത്ത നിക്ഷേപം ഏറ്റവും കൂടുതല്‍ സൂക്ഷിക്കുന്നത് ഐസിഐസിഐ ബാങ്കാണ്. ഐസിഐസിഐയില്‍ 2022 ഡിസംബര്‍ വരെയായി 31.8 ലക്ഷം അക്കൗണ്ടുകളിലായി 1074 കോടി രൂപയുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്