സുപ്രീംകോടതിക്ക് നന്ദി രാമന്‍ ആഗതനായി ; രാജ്യത്തിന് ഇന്ന് ദീപാവലി ;= നരേന്ദ്രമോദി
ലക്നൗ: ഇന്ത്യയിലെ ഹൈന്ദവ വിശ്വാസികള്‍ കാത്തിരുന്ന മുഹൂർത്തം സഫലമായി. അയോദ്ധ്യാപുരിയിലെ ശ്രീരാമക്ഷേത്രത്തില്‍ രാംലല്ല വിഗ്രഹത്തിന്റെ പ്രാണപ്രതിഷ്ഠ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മറ്റു വിശിഷ്‌ട വ്യക്തികളുടെയും സാന്നിദ്ധ്യത്തില്‍ നടന്നു.
ഉച്ചയ‌്ക്ക് 12.10 ഓടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷേത്രത്തിലെത്തിച്ചേർന്നു. കൈയില്‍ കിരീടവും പട്ടുമേന്തി ഗർഭഗൃഹത്തിനകത്തേക്ക് കടന്ന മോദി പ്രതിഷ്‌ഠാ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.
ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേല്‍, യു. പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത്, ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് നൃത്യ ഗോപാല്‍ ദാസ് എന്നിവർ ശ്രീകോവിലില്‍ സന്നിഹിതരായിരുന്നു.
വാരാണസിയിലെ ലക്ഷ്മികാന്ത് ദിക്ഷീതാണ് മുഖ്യ പരോഹിതൻ. രാജ്യത്തിന്റെ വടക്ക്, തെക്ക്, കിഴക്ക്, പടിഞ്ഞാറ്, വടക്കുകിഴക്ക് ഭാഗങ്ങളില്‍ നിന്നുള്ള 14 ദമ്ബതികള്‍ ‘മുഖ്യ യജമാൻ’ പദവിയില്‍ ചടങ്ങില്‍ സംബന്ധിച്ചു.
പ്രാണപ്രതിഷ്ഠയ്ക്ക് മുന്നോടിയായി വിവിധ സംസ്ഥാനങ്ങളിലെ 50ല്‍പ്പരം വാദ്യ ഉപകരണങ്ങളുടെ ‘മംഗള്‍ ധ്വനി’ സംഗീത വിരുന്ന് നടന്നു.
സംഗീത നാടക അക്കാഡമിയുടെ സഹായത്തോടെയായിരുന്നു ഇത്. ഗായകൻ ശങ്കർ മഹാദേവൻ അടക്കമുള്ളവർ സംഗീത വിരുന്നിന് നേതൃത്വം നല്‍കി.
2000ല്‍ അധികം സന്യാസിമാർ, അമിതാഭ് ബച്ചൻ, രജനികാന്ത്, സച്ചിൻ തെണ്ടുല്‍ക്കർ, അംബാനി കുടുംബം, ചിരഞ്ജീവി, അനുപം ഖേർ, മാധുരി ദീക്ഷിത്, അക്ഷയ് കുമാർ, രണ്‍ബീർ കപൂർ, ആലിയ ഭട്ട്, അജയ് ദേവ്‌ഗണ്‍, സണ്ണി ഡിയോള്‍, പ്രഭാസ്, യഷ് ക്ഷണിക്കപ്പെട്ടവരായ 2200ല്‍ അധികം വിഐപികള്‍ ചടങ്ങില്‍ പങ്കെടുത്തു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്