കാട്ടാനയുടെ കൊല ; മാനന്തവാടിയിലേക്കുള്ള എല്ലാ റോഡുകള്‍ ഉപരോധിച്ചു ;
വയനാട്: മാനന്തവാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധം കടുപ്പിച്ച് നാട്ടുകാര്‍.
റോഡുകള്‍ ഉപരോധിച്ചുകൊണ്ടായിരുന്നു നാട്ടുക്കാരുടെ പ്രതിഷേധം. പ്രതിഷേധക്കാർ എംഎല്‍എയെ തടയുകയും എസ് പിക്കെതിരെ ഗോബാക്ക് മുദ്രാവാക്യം വിളിക്കുകയും ചെയ്തു. കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട അജീഷിന്റെ മൃതദേഹവുമായിട്ടായിരുന്നു നാട്ടുകാരുടെ പ്രതിഷേധം.
മാനന്തവാടിയില്‍ കടകള്‍ അടച്ചും നാട്ടുകാർ പ്രതിഷേധിക്കുന്നുണ്ട്. മാനന്തവാടിയിലേക്കുള്ള എല്ലാ റോഡുകള്‍ ഉപരോധിച്ചുകൊണ്ടാണ് പ്രതിഷേധം. ഇതിനിടെയാണ് കല്‍പ്പറ്റയില്‍ നിന്നും മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് എത്തിയ എസ്.പി ടി. നാരായണനെ നാട്ടുകാര്‍ തടഞ്ഞത്. കോയിലേരി റോഡില്‍ വള്ളിയൂര്‍കാവ് ജംഗ്ഷനില്‍വച്ചാണ് എസ്.പിയുടെ വാഹനം നാട്ടുകാര്‍ തടഞ്ഞത്.
എസ്.പിയാണെങ്കിലും ആരാണെങ്കിലും വാഹനം കടത്തിവിടില്ലെന്നും ആശുപത്രിയിലേക്ക് നടന്നുപോകണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. ഇതോടെ എസ്.പിയുടെ സുരക്ഷ ഉദ്യോഗസ്ഥര്‍ പ്രതിഷേധക്കാരെ മാറ്റാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം വാഹനത്തില്‍നിന്നും ഇറങ്ങി ആശുപത്രിയിലേക്ക് നടന്നു. ആശുപത്രിയില്‍നിന്നും ഒന്നര കിലോമീറ്റര്‍ ദൂരെയാണ് വാഹനം തടഞ്ഞത്.
എസ്.പി നടന്നുപോകുന്നതിനിടയിലും പലയിടത്തും നാട്ടുകാര്‍ പ്രതിഷേധിച്ചു. എസ്പി ‘ഗോ ബാക്ക്’ മുദ്രാവാക്യവും നാട്ടുകാര്‍ വിളിച്ചു. വലിയ പ്രതിഷേധത്തിനാണ് മാനന്തവാടി സാക്ഷ്യം വഹിക്കുന്നത്. മാനന്തവാടി ടൗണ്‍ നിശ്ചലാവസ്ഥയിലാണ്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്