×

‘ വോട്ടിംഗ് മെഷീനില്‍ ക്രമക്കട് നടന്നുവെന്ന് രാഹുല്‍ഗാന്ധി ജൂണ്‍ നാലിന് വാര്‍ത്താ സമ്മേളനത്തില്‍ പറയും’ = അമിത് ഷാ

മദാന്‍ കാലത്ത് ഉത്തര്‍പ്രദേശില്‍ തടസ്സമില്ലാതെ വൈദ്യുതി വിതരണം ചെയ്ത സമാജ്‌വാദി സര്‍ക്കാര്‍ ജന്മാഷ്ടമി ദിനത്തില്‍ അത്തരം നടപടി സ്വീകരിക്കാറില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.

രാമക്ഷേത്രം നിര്‍മ്മിച്ചവരും രാമഭക്തര്‍ക്ക് നേരെ വെടിയുതിര്‍ത്തവരും തമ്മിലുള്ള തെരഞ്ഞെടുപ്പാണിപ്പോള്‍ നടക്കുന്നത്. യു.പിയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുമ്ബോഴാണ് വിദ്വേഷ പ്രസംഗവുമായി അമിത്് ഷാ വീണ്ടും രംഗത്തെത്തിയത്.

അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള സമാജ്വാദി പാര്‍ട്ടി ജനങ്ങളെ ദ്രോഹിക്കുകയാണ്. എന്നാല്‍ യോഗി ആദിത്യനാഥിന്റെ സര്‍ക്കാര്‍ സംസ്ഥാനത്തെ കുറ്റവാളികളെ ഇല്ലാതാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അഖിലേഷ് യാദവിന്റെ കാലത്ത് വൈദ്യുതി വിതരണത്തില്‍ പ്രശ്നമുണ്ടായിരുന്നു. എസ്പി സര്‍ക്കാര്‍ വിവേചനപരമായാണ് പെരുമാറിയിരുന്നതെന്നും അദ്ദേഹം ആരോപിച്ചു. ദിവസവും മൂന്ന്-നാലു മണിക്കൂര്‍ മാത്രമേ വൈദ്യുതി വിതരണം ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ റമദാന്‍ കാലത്ത് തടസ്സമില്ലാതെ വൈദ്യുതി വിതരണം ചെയ്തു. അതേസമയം ജന്മാഷ്ടമിക്ക് അത്തരമൊരു നടപടിയുണ്ടായില്ലെന്നും അമിത് ഷാ ആരോപിച്ചു.

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് ഇന്‍ഡ്യാ മുന്നണി നേതാക്കളായ രാഹുല്‍ ഗാന്ധിയും അഖിലേഷ് യാദവും വോട്ടിങ്്് മെഷീനുകളെ കുറ്റപ്പെടുത്തുമെന്നും അമിത് ഷാ പറഞ്ഞു. ഇ.വി.എം തട്ടിപ്പ് നടന്നത് കൊണ്ടാണ് ഞങ്ങള്‍ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതെന്ന് വോട്ടെണ്ണല്‍ ദിവസമായ ജൂണ്‍ നാലിന് ഉച്ചക്ക് ശേഷം രാഹുല്‍ ഗാന്ധിയും അഖിലേഷ് യാദവും വാര്‍ത്താസമ്മേളനം നടത്തി പറയുമെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

തെരഞ്ഞെടുപ്പിന്റെ ആദ്യ അഞ്ച് ഘട്ടം പൂര്‍ത്തിയായപ്പോള്‍ തന്നെ ബി.ജെ.പി 300 സീറ്റുകള്‍ കടന്നതായി അമിത് ഷാ പറഞ്ഞു

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top