×

ആമസോണ്‍ പാഴ്‌സലിനുള്ളില്‍ മൂര്‍ഖൻ പാമ്ബ്, ദമ്ബതികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ബംഗളൂരു‌: പ്രമുഖ ഓണ്‍ലൈൻ വിതരണ പ്ളാറ്റ്‌ഫോമായ ആമസോണില്‍ നിന്ന് ലഭിച്ച പാഴ്‌സലിനുള്ളില്‍ മൂർഖൻ പാമ്ബ്. ബംഗളൂരുവിലെ ദമ്ബതികള്‍ക്ക് ലഭിച്ച പാഴ്‌സലിലാണ് സാമാന്യം വലിയ പാമ്ബിനെ കണ്ടത്.

സോഫ്ട്‌വെയർ എഞ്ചിനീയർമാരായ ദമ്ബതികള്‍ എക്സ് ബോക്സ് കണ്‍ട്രോളറാണ് (Xbox controller) ഓർഡർ ചെയ്തത്. പറഞ്ഞദിവസം തന്നെ പാഴ്‌സല്‍ എത്തി. ഇത് തുറക്കുന്നത് മൊബൈല്‍ ക്യാമറയില്‍ ഇരുവരും പകർത്തുകയും ചെയ്തു. കവർ പൊട്ടിക്കുന്നതിനിടെയാണ് മൂർഖൻപാമ്ബിനെ കണ്ടത്. പുറത്തുചാടാൻ ശ്രമിക്കുന്നതിനിടെ പാഴ്‌സല്‍ പാക്കുചെയ്തിരുന്ന ടേപ്പില്‍ പാമ്ബ് കുടുങ്ങിയതിനാല്‍ കടിയേല്‍ക്കാതെ രക്ഷപ്പെട്ടു എന്നാണ് ദമ്ബതികള്‍ പറയുന്നത്. വിവരം ഉടൻതന്നെ കമ്ബനി അധികൃതരെ അറിയിച്ചു. തെളിവായി വീഡിയോയും കൈമാറി. കമ്ബനി ദമ്ബതികള്‍ക്ക് മുഴുവൻ തുകയും റീഫണ്ട് ചെയ്തു. പിടികൂടിയ പാമ്ബിനെ സുരക്ഷിതമായ സ്ഥലത്ത് വിട്ടയയ്ക്കുകയും ചെയ്തു.

 

പാമ്ബിനെ കണ്ടെത്തിയ വിവരം അറിയിച്ചെങ്കിലും ഇതുസംബന്ധിച്ച്‌ കാര്യമായ നടപടികള്‍ ഒന്നും ഉണ്ടായില്ലെന്നാണ് ദമ്ബതികള്‍ പറയുന്നത്. പാഴ്സലിനുള്ളില്‍ പാമ്ബ് കയറാനിടയായത് കമ്ബനിയുടെ നിരുത്തരവാദപരമായ പെരുമാറ്റം കൊണ്ടാണെന്നാണ് ഇരുവരും ആരോപിക്കുന്നത്. ഗുരുതരമായ സുരക്ഷാ വീഴ്ച ഒരുതരത്തിലും ന്യായീകരിക്കാൻ കഴിയാത്തതാണെന്നും അവർ പറഞ്ഞു.

സംഭവം പരിശോധിച്ച്‌ തു‌ടർ നടപടികള്‍ അറിയിക്കുമെന്ന് കമ്ബനി അധികൃതർ അറിയിച്ചെങ്കിലും ഇതുവരെ നഷ്ടപരിഹാരമോ ഔദ്യോഗിക ക്ഷമാപണമോ കമ്ബനിയുടെ ഭാഗത്തുനിന്ന് ലഭിച്ചിട്ടില്ലെന്നാണ് ദമ്ബതികള്‍ പറയുന്നത്. അധികം വൈകാതെതന്നെ അത്തരത്തിലുള്ള ഒരു പ്രതികരണം കമ്ബനിയുടെ ഭാഗത്തുനിന്ന് ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനുശേഷമായിരിക്കും തുടർ നടപടികള്‍ വേണോ എന്നകാര്യം തീരുമാനിക്കുക.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top