നാലുവര്‍ഷത്തിനിടെ കേരളത്തിന് നല്‍കിയത് 400 കോടി രൂപയുടെ പദ്ധതികള്‍; സര്‍ക്കാരിനെ വിമര്‍ശിച്ച് അല്‍ഫോണ്‍സ്
ന്യൂഡല്‍ഹി: സംസ്ഥാനത്തിന് അനുവദിച്ച പദ്ധതികള്‍ സമയത്ത് തീര്‍ക്കാതെ ആരോപണം ഉന്നയിക്കുകയാണെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. സൗഹാര്‍ദപരമായി ചര്‍ച്ച നടത്തി മടങ്ങിയ സംഘം പുറത്തിറങ്ങി തെറ്റിധരിപ്പിക്കുംവിധം സംസാരിച്ചതു തന്നെ അദ്ഭുതപ്പെടുത്തിയെന്നും മന്ത്രി പറഞ്ഞു.കേരളം സമര്‍പ്പിച്ച പദ്ധതികള്‍ കേന്ദ്രം വൈകിക്കുന്നുവെന്ന മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ആരോപണത്തിനു മറുപടി പറയുകയായിരുന്നു കണ്ണന്താനം.
ചരിത്രത്തില്‍ ഒരിക്കലുമുണ്ടാവാത്തവിധം 400 കോടി രൂപയുടെ പദ്ധതികളാണു നാലുവര്‍ഷത്തിനിടെ കേരളത്തിനു നല്‍കിയത്. ഫണ്ട് അനുവദിച്ച ആറന്മുളയിലെയും ശബരിമലയിലെയും പത്മനാഭസ്വാമി ക്ഷേത്രത്തിലെയും എരുമേലിയിലെയും പദ്ധതികള്‍ ഇനിയും തീര്‍ക്കാന്‍ സംസ്ഥാന സര്‍ക്കാരിനു കഴിഞ്ഞിട്ടില്ല. ഗുരുവായൂര്‍ പദ്ധതിയുടെ കാര്യത്തിലും ഒന്നും നടന്നിട്ടില്ലന്നും അദ്ദേഹം അറിയിച്ചു.
ശ്രീനാരായണഗുരു ആത്മീയ ടൂറിസം പദ്ധതിയുടെ കാര്യത്തിലും വീഴ്ച സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്താണ്. ശിവഗിരി സമര്‍പ്പിച്ച നിര്‍ദേശത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ചിലതു കൂട്ടിച്ചേര്‍ത്തതോടെ ബജറ്റ് നൂറുകോടി രൂപ കടന്നു. ഇതനുവദിക്കാന്‍ പ്രയാസമുണ്ട്. നിര്‍ദേശം 100 കോടി രൂപയില്‍ താഴെയാക്കി നല്‍കാന്‍ ആവശ്യപ്പെട്ടിട്ടും സംസ്ഥാന സര്‍ക്കാര്‍ പ്രതികരിച്ചിട്ടില്ലെന്നും കണ്ണന്താനം വ്യക്തമാക്കി.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്