×

അദാനി ഗ്രൂപ്പിനെതിരായ 24ല്‍ 22 അന്വേഷണങ്ങളും സെബി പൂര്‍ത്തിയാക്കിയെന്നും അതില്‍ കുറ്റങ്ങളൊന്നും കണ്ടെത്തിയില്ലെ = സുപ്രീംകോടതി ചീഫ് ജസ്റ്റിസ്

ദാനി ഓഹരി വിപണിയില്‍ സ്വന്തം കമ്ബനികളുടെ ഓഹരി വില കൃത്രിമമായി പെരുപ്പിച്ച്‌ കാട്ടിയ പരാതി സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന പുനപരിശോധനാഹര്‍ജി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ബെഞ്ച് തള്ളി.

ഈ ആരോപണം സംബന്ധിച്ച്‌ അന്വേഷിക്കണമെന്ന ഹര്‍ജി ജനവരി 3ന് സുപ്രീംകോടതി തള്ളിക്കളഞ്ഞിരുന്നു. ഈ സുപ്രീംകോടതി തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് അനാമിക ജെയ് സ്വാള്‍ പൊതുതാല‍്പര്യഹര്‍ജി നല്‍കിയത്.

എന്നാല്‍ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി. പര്‍ദ്ദിവാല, മനോജ് മിശ്ര എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഈ ഹര്‍ജി തള്ളിയത്. “പുനപരിശോധനാ ഹര്‍ജി വിശദമായി പരിശോധിച്ചപ്പോള്‍ രേഖകളില്‍ പ്രകടമായ തെറ്റുകള്‍ കാണുന്നില്ല. അതിനാല്‍ 2013ലെ സുപ്രീംകോടതി നിയമങ്ങള്‍ പ്രകാരം പുനപരിശോധന വേണമെന്ന് തോന്നുന്നില്ല.അതിനാല്‍ പുനപരിശോധന ഹര്‍ജി തള്ളുന്നു” – ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ബെഞ്ച് പ്രഖ്യാപിച്ചു.

 

അദാനിക്കെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ജനവരി 3ന് സുപ്രീംകോടതി തള്ളിയിരുന്നു. സെബി അന്വേഷണം നടക്കുന്നതിനാല്‍ പ്രത്യേകിച്ച്‌ ഒരു സിബിഐ അന്വേഷണം ആവശ്യമില്ലെന്നായിരുന്നു സുപ്രീംകോടതി അന്ന് വിധിച്ചത്.

അന്നത്തെ സുപ്രീംകോടതി വിധിയില്‍ തെറ്റുകളും അബദ്ധങ്ങളും ഉണ്ടായെന്നും പുതിയ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും അതിനാല്‍ ഈ വിധി പുനപരിശോധിക്കണമെന്നുമായിരുന്നു അനാമിക ജെയ്സ്വാളിന്റെ ആവശ്യം. സെബി നടത്തിയ 24 അന്വേഷണങ്ങളുടെ കണ്ടെത്തല്‍ ഒന്നും പ്രസിദ്ധീകരിച്ചില്ലെന്നും അവര്‍ എന്ത് നടപടിയെടുത്തു എന്ന കാര്യം പരാമര്‍ശിച്ചിട്ടില്ലെന്നും ഉള്ള വാദങ്ങളും അനാമിക ജെയ് സ്വാള്‍ പുനപരിശോധനാ ഹര്‍ജിയില്‍ ഉയര്‍ത്തിയിരുന്നു.

അദാനി ഗ്രൂപ്പിനെതിരായ 24ല്‍ 22 അന്വേഷണങ്ങളും സെബി പൂര്‍ത്തിയാക്കിയെന്നും അതില്‍ കുറ്റങ്ങളൊന്നും കണ്ടെത്തിയില്ലെന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പറഞ്ഞു. പിന്നാലെ പുനപരിശോധനാഹര്‍ജി തള്ളിയതായും പ്രഖ്യാപിച്ചു

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top