അര്‍ബുദ രോഗത്തിന് ഇനി മുടങ്ങാതെ അഞ്ച് മാസം കീമോ; സുമനസുകളുടെ സഹായം തേടി പുറപ്പുഴ മുതിരയിൽ അഭിലാഷ്
തൊടുപുഴ: ഗുരുതര രോഗം ബാധിച്ച നിർദ്ധന യുവാവിൻ്റെ ചികിത്സക്കായി നാട്ടുകാർ സുമനസുകളുടെ സഹായം തേടുന്നു. പുറപ്പുഴ മുതിരയിൽ അഭിലാഷി (42) നെ ജീവിതത്തിലേക്ക് മടക്കി എത്തിക്കാനാണ് നാടൊരുമിക്കുന്നത്.
ശാരീരിക അസ്വസ്ഥതകളെ തുടർന്ന് മാസങ്ങൾക്ക് മുമ്പാണ് അഭിലാഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിശോധനയിൽ ഇരു വൃക്കകളുടെയും പ്രവർത്തനം കുറഞ്ഞ് വരുന്നതായി കണ്ടെത്തി. ചികിത്സയുടെ ഭാഗമായി ഒരു വൃക്ക നീക്കം ചെയ്തു.
നാട്ടുകാരുടെ സഹായത്തോടെ തുടർ ചികിത്സകളും ലഭ്യമാക്കിയതോടെ അഭിലാഷ് ജീവിതത്തിലേക്ക് മടങ്ങി വരുന്ന ഘട്ടത്തിലെത്തി. എന്നാൽ ഇതുമായി ബന്ധപ്പെട്ട തുടർ പരിശോധനകളിൽ നിന്നും അഭിലാഷിനെ ക്യാൻസർ ബാധിച്ചതായി കണ്ടെത്തി.
കോട്ടയം മെഡിക്കൽ കോളേജിലാണ് നിലവിൽ ചികിൽസ നടക്കുന്നത്. കരളിനെയും എല്ലുകളെയും ക്യാൻസർ വ്യാപിച്ചതിനാൽ ചികിത്സ വളരെ ചിലവേറിയതാണ്. മുടങ്ങാതെ അഞ്ച് മാസം കീമോ ചികിത്സ നടത്തണമെന്നാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്. ഇതിനായി ഏകദേശം ഏഴ് ലക്ഷത്തോളം രൂപ വേണ്ടി വരുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
ദിവസക്കൂലിക്കാരനായ അഭിലാഷിൻ്റെ വരുമാനമായിരുന്നു ഭാര്യയും മകളും അടങ്ങുന്ന കുടുംബത്തിൻ്റെ ഏക ആശ്രയം. ഇവരുടെ ദയനീയ സ്ഥിതി മനസിലാക്കി സുഹൃത്തുക്കളും നാട്ടുകാരും ഉൾപ്പെടെയുള്ളവർ യോഗം ചേർന്ന് ചികിത്സാ ധന സഹായം സമാഹരിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
പണം കണ്ടെത്തുന്നതിനായി തൊടുപുഴ ബ്ലോക്ക് പഞ്ചായത്തംഗം മാർട്ടിൻ ജോസഫിൻ്റെയും അഭിലാഷിൻ്റെയും പേരിൽ വഴിത്തല ഫെഡറൽ ബാങ്കിൽ ഒരു ജോയിൻ്റ് അക്കൗണ്ട് തുറന്നിട്ടുണ്ട്.
അക്കൗണ്ട് നമ്പർ: 10550100132135.
ഐ.എഫ്.എസ്.സി കോഡ്: എഫ്.ഡി.ആർ.എൽ 0001055.
ഗൂഗിൾ പേ നമ്പർ: 9605491044.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്