95.9 ലക്ഷം നികുതിദായകര്‍ ജിഎസ്ടി രജിസ്ട്രേഷന്‍ എടുത്തെന്ന ; അരുണ്‍ ജെയ്റ്റ്ലി
കേന്ദ്രസര്‍ക്കാരിന്റെ ചരക്ക് സേവന നികുതി വരുമാനത്തില്‍ ഇടിവ്. കേന്ദ്ര ധനമന്ത്രാലയം പുറത്തുവിട്ട കണക്കനുസരിച്ച് 12.4 ശതമാനം ഇടിവാണ് ഒക്ടോബറിലെ വരുമാനത്തില്‍ ഉണ്ടായിരിക്കുന്നത്. അന്തര്‍ സംസ്ഥാന ചരക്ക് നികുതിയില്‍ നിന്നുള്ള വരുമാനം കുറഞ്ഞതാണ് തിരിച്ചടിയായതെന്ന് കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റിലി പറഞ്ഞു.
കേന്ദ്ര ധനമന്ത്രാലയത്തിന്റെ കണക്ക് പ്രകാരം 83,346 കോടി രൂപയാണ് ഒക്ടോബറില്‍ ജിഎസ്ടിയില്‍ നിന്നുള്ള വരുമാനം. സെപ്റ്റംബറില്‍ 95,131 കോടി രൂപ വരുമാനം നേടിയ സ്ഥാനത്താണിത്.
ഐജിഎസ്ടി അടയ്ക്കുന്നതിനുള്ള ഇളവ് ആദ്യ മൂന്ന് മാസം കൊണ്ട് തീരുന്നതിനാല്‍ വരും മാസങ്ങളില്‍ വരുമാനം വര്‍ദ്ധിക്കുമെന്നാണ് പ്രതീക്ഷ. 95.9 ലക്ഷം നികുതിദായകര്‍ ജിഎസ്ടി രജിസ്ട്രേഷന്‍ എടുത്തെന്നും അരുണ്‍ ജെയ്റ്റ്ലി വ്യക്തമാക്കി.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്