1979 ആഗസ്ത് 11 -ന് – ഞാനന്ന് തിരുവനന്തപുരത്തായിരുന്നു: മോദി

മോര്‍വി: തെരഞ്ഞെടുപ്പു പ്രചാരണ വേദികളില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെയും അവരുടെ നേതാക്കളുടെയും വിമര്‍ശനങ്ങളെ കശക്കിയെറിയുന്ന പ്രധാനമന്ത്രി രാഹുല്‍ ഗാന്ധിയുടെ നുണ പ്രചാരണങ്ങള്‍ക്ക് മറുപടി പറയവേ അമ്മൂമ്മ ഇന്ദിരാഗാന്ധിയെയും വിമര്‍ശിച്ചു. മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയെ ഗുജറാത്തിലെ നാട്ടു മര്യാദ പ്രകാരം ഇന്ദിരാ ബെന്‍ എന്ന് ബഹുമാനത്തോടെ പരാമര്‍ശിച്ച് കയ്യടി നേടുകയും ചെയ്തു.
ഗുജറാത്തിന്റെ ദുഃഖത്തിലും സന്തോഷത്തിലും താന്‍ ഒപ്പമുണ്ടെന്നു പറഞ്ഞ മോദി കോണ്‍ഗ്രസ് ഗുജറാത്തിനു വേണ്ടി ഒന്നും ചെയ്തില്ലെന്ന് സ്ഥാപിച്ചു: 1979 ആഗസ്ത് 11 -ന് മാച്ചു അണക്കെട്ട് തര്‍ന്നപ്പോള്‍ ഞാന്‍ തിരുവനന്തപുരത്തായിരുന്നു. 13 ന് ഞാന്‍ മോര്‍വിയിലെത്തി. അവിടെ ഒരു മാസം താമസിച്ചു. മൃഗങ്ങളുടെ അഴുകിയ ജഡങ്ങളും മാലിന്യക്കൂമ്ബാരങ്ങളും മാറ്റുകയായിരുന്നു.
രാഹുല്‍ ഗാന്ധിയുടെ അമ്മൂമ്മ ഇന്ദിരാബെനും മോര്‍വി സന്ദര്‍ശിച്ചു. ചത്ത മൃഗങ്ങളുടെ ദുര്‍ഗന്ധം മൂലം പക്ഷേ ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. അവര്‍ കൈലേസുകൊണ്ട് മൂക്കുപൊത്തിയിരുന്നു.
ജനസംഘം ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ പരത്തിയ മാനുഷികതയുടെ സുഗന്ധവും ചിലര്‍ പരത്തിയ രാഷ്ട്രീയ ദുര്‍ഗന്ധവും നിങ്ങള്‍ അനുഭവിച്ചതാണ്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്