×

ഹാദിയ കേരള ഹൗസില്‍; കനത്ത സുരക്ഷയൊരുക്കി ദില്ലി പൊലീസ്; പിന്തുണയുമായി ജെ.എന്‍.യു വിദ്യാര്‍ത്ഥികള്‍; നാളെ സുപ്രീംകോടതിയില്‍ ഹാജരാക്കും

ദില്ലി:ഹാദിയയെ നാളെ സുപ്രീംകോടതിയില്‍ ഹാജരാകും. കേരള ഹൗസില്‍ താമസിക്കുന്ന ഹാദിയ്ക്കും മാതാപിതാക്കള്‍ക്കും കേരള പോലീസിന്റേയും ദില്ലി പോലീസിന്റേയും പ്രത്യേക സുരക്ഷ ഒരുക്കിയിട്ടുണ്ട്.

ഇന്നലെ രാത്രി 9.30ന് ദില്ലിയില്‍ വിമാനമിറങ്ങിയ ഹാദിയെ പോലീസ് സുരക്ഷയോടെ 11 മണിയോടെ കേരള ഹൗസിലെത്തിച്ചു. ജെ.എന്‍.യുവിലെ ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ ഹാദിയ്ക്ക് പിന്തുണയുമായി രാത്രി കേരളഹൗസിന് മുമ്ബിലെത്തി.

ദില്ലി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ രാത്രി 9.30ന് വിമാനമിറങ്ങിയ ഹാദിയുടെ സുരക്ഷ വിമാനത്താവളത്തിനുള്ളില്‍ വച്ച്‌ തന്നെ ദില്ലി പോലീസ് ഏറ്റെടുത്തു. ഹാദിയെ വി.ഐപി ഗേറ്റ് വഴി പുറത്ത് കൊണ്ട് വരുമെന്ന് അറിയിച്ചതിനെ തുടര്‍ന്ന് മാധ്യമങ്ങളും കേരളത്തില്‍ നിന്നും നേരത്തെ തന്നെ ദില്ലിയിലെത്തിയ പോലീസ് സംഘവും കാത്ത് നിന്നു.

എന്നാല്‍ മറ്റൊരു ഗേറ്റിലൂടെ മാധ്യമങ്ങളെ വെട്ടിച്ച്‌ ഹാദിയെ പുറത്ത് എത്തിയ സുരക്ഷാ ഉദ്യോഗസ്ഥര്‍ കേരള ഹൗസിലേയ്ക്ക് കൊണ്ട് പോയി. കേരള ഹൗസിലെ മുന്‍ ഗേറ്റില്‍ ഹാദിയെ കാണാന്‍ കാത്ത് നിന്നവരെ നിരാശരാക്കി പിന്‍ഗേറ്റിലൂടെ ഉള്ളിലെത്തിച്ചു.

ജെ.എന്‍.യുവില്‍ നിന്നുള്ള ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ അര്‍ദ്ധ രാത്രിയും കേരള ഹൗസിന് മുമ്ബില്‍ ഹാദിയ്ക്ക് പിന്തുണയുമായി എത്തി.

വൈക്കം സ്വദേശിയായ അഖില മതം മാറി ഹാദിയായി പേര് സ്വീകരിക്കുകയും പിന്നീട് ഷഹീന്‍ ജഹാനെ വിവാഹം കഴിക്കുകയും ചെയ്ത സംഭവത്തില്‍ ഹാദിയയില്‍ നിന്നും സുപ്രീംകോടതി നാളെ നേരിട്ട് മൊഴിയെടുക്കും.

ഉച്ചയ്ക്ക് 3 മണിയ്ക്ക് മുമ്ബ് ഹാദിയെ ഹാജരാക്കാനാണ് അച്ഛല്‍ അശോകനോട് സുപ്രീംകോടതി ആവശ്യപ്പെട്ടത്. ഹാദിയയ്ക്ക് വര്‍ഗിയ സംഘടനകളുടെ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ കേരള ഹൗസില്‍ കനത്ത സുരക്ഷയാണ് സജീകരിച്ചിരിക്കുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top