×

സിപിഐ ജില്ലാ സമ്മേളനം ജാഥകള്‍ ഇന്ന് 17 ന് വ്യാഴാഴ്ച

കട്ടപ്പന: വെള്ളിയാഴ്ച ആരംഭിക്കുന്ന സിപിഐ ജില്ലാ സമ്മേളനത്തിലേക്കുള്ള കൊടിമര, ദീപശിഖ, പതാക, ബാനർ, ഛായാചിത്രങ്ങളുടെ പ്രയാണം നാളെ ( വ്യാഴാഴ്ച). എല്ലാ ജാഥകളും നാളെ വൈകിട്ട് നാലിന് ഐടി ഐ ജംഗ്ഷനിൽ എത്തും.

പതാക സിപിഐ ജില്ലാ സെക്രട്ടറി കെ സലിം കുമാറും, കൊടിമരം സംഘാടക സമിതി ജനറൽ കൺവീനർ വി ആർ ശശിയും, ബാനർ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പി പളനിവേലും ഛായാചിത്രങ്ങൾ സംസ്ഥാന കൗൺസിൽ അംഗം വി കെ ധനപാലും ദീപശിഖ സംസ്ഥാന കൗൺസിൽ അംഗം കെ കെ ശിവരാമനും ഏറ്റുവാങ്ങും. തുടർന്ന് ചെമ്പടയുടെ അകമ്പടിയോടു കൂടി ജാഥകളെ പഴയ ബസ് സ്റ്റാൻഡിൽ തയ്യാറാക്കുന്ന വേദിയിലേക്ക് ആനയിക്കും.

തുടർന്ന് സിപിഐ മുൻ ജില്ലാ സെക്രട്ടറി സി കെ കൃഷ്ണൻകുട്ടി പതാക ഉയർത്തും. തുടർന്നു നടക്കുന്ന പൊതു സമ്മേളനം റവന്യൂ മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്യും.

ദേശീയ കൗൺസിൽ അംഗം സത്യൻ മൊകേരി സുവനീർ പ്രകാശനം ചെയ്യും. സിപിഐ ജില്ലാ സെക്രട്ടറി കെ സലിം കുമാർ അധ്യക്ഷത വഹിക്കും. സംഘാടക സമിതി ജനറൽ കൺവീനർ വി ആർ ശശി സ്വാഗതം പറയും.

സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ കെ അഷറഫ്, ജോസ് ഫിലിപ്പ് എന്നിവർ പ്രസംഗിക്കും.
പി മുത്തുപ്പാണ്ടി ക്യാപ്റ്റനും കെ സി ആലീസ് വൈസ് ക്യാപ്റ്റനും അഡ്വ ടി ചന്ദ്രപാൽ ഡയറക്ടറുമായ സി എ കുര്യൻ ഛായാചിത്ര ജാഥ മൂന്നാറിൽ സംസ്ഥാന കൗൺസിൽ അംഗം എം വൈ ഔസേഫ് ഉദ്ഘാടനം ചെയ്യും.

ജി എൻ ഗുരുനാഥൻ, സുരേഷ് പള്ളിയാടി, കുസുമം സതീഷ്, കെ സി ഓമനകുട്ടൻ, പി ടി മുരുകൻ, ജിജി കെ ഫിലിപ്പ് എന്നിവരാണ് ജാഥാംഗങ്ങൾ.

ജയാ മധു ക്യാപ്റ്റനും, കെ എം ഷാജി വൈസ് ക്യാപ്റ്റനും, എം കെ പ്രിയൻ ഡയറക്ടറുമായ പതാക ജാഥ അടിമാലിയിൽ വാഴൂർ സോമൻ എംഎൽഎ ഉദ്ഘാടനം ചെയ്യും.

എം ജെ ബിനു, സി എസ് അജേഷ്, ശാന്തി മുരുകൻ എന്നിവരാണ് ജാഥാംഗങ്ങൾ.
തൊടുപുഴ വഴിത്തല സ്മൃ‍തി മണ്ഡ‍പത്തിൽ നിന്നും വി ആർ പ്രമോദ് ക്യാപ്റ്റനായുള്ള ബാനർജാഥയും വഴിത്തല ഭാസ്കരൻ ഛായചിത്രജാഥയും ജില്ലാ എക്സിക്യുട്ടീവ് അംഗം സി യു ജോയി ഇന്ന് വൈകിട്ട് അഞ്ചിന് കെ എസ് കൃഷ്ണപിള്ള സ്മാരക മന്ദിരത്തിൽ ഉദ്ഘാടനം ചെയ്യും. ജാഥ നാളെ രാവിലെ 9ന് കാഞ്ഞാറിൽ നിന്നും പ്രയാണം ആരംഭിക്കും.

 

മുഹമ്മദ് അഫ്സൽ വൈസ് ക്യാപ്റ്റനും, സുനിൽ സെബാസ്റ്റ്യൻ ഡയറക്ടറുമായുള്ള ജാഥയിൽ വി പി ജോയി, ഗീതാ തുളസീധരൻ, കെ സുരേഷ് കുമാർ, ജോസഫ് കടവിൽ, ഇ കെ അജിനാസ് എന്നിവർ അംഗങ്ങളാണ്.

 

കാഞ്ചിയാർ സ്വരാജിലെ വി പി കുട്ടപ്പൻ നായർ സ്മൃതികുടീരത്തിൽ നിന്നുമുള്ള ദീപശിഖ ജാഥയുടെ ക്യാപ്റ്റൻ അഡ്വ. കെ ജെ ജോയിസും വൈസ് ക്യാപ്റ്റൻ അഡ്വ സുനിൽകുമാർ സുരേഷും ഡയറക്ടർ ആനന്ദ് വിളയിലുമാണ്. സിപിഐ ജില്ല അസിസ്റ്റന്റ് സെക്രട്ടറി പ്രിൻസ് മാത്യു ഉദ്ഘാടനം ചെയ്യും. ഭവ്യ കണ്ണൻ, സനീഷ് മോഹനൻ, അഡ്വ ടെൽവിൻ അഗസ്റ്റിൻ, ആശ ആന്റ്ണി, ഷാൻ വി ടി, എ എസ് സെന്തിൽ എന്നിവർ അംഗങ്ങളാണ്.

 

കുമളിയിൽ എൻ ജനാർദ്ദനന്റെ സ്മൃതികുടീരത്തിൽ നിന്നുള്ള കൊടിമര ജാഥയുടെ ക്യാപ്റ്റൻ സംസ്ഥാന കൗൺസിൽ അംഗം ജോസ് ഫിലിപ്പാണ്, വി കെ ബാബുകുട്ടി വൈസ് ക്യാപ്റ്റനും ജോയ് വടക്കേടം ഡയറക്ടറുമാണ്. സിപിഐ സംസ്ഥാന കൗൺസിൽ അംഗം കെ കെ ശിവരാമൻ ജാഥ ഉദ്ഘാടനം ചെയ്യും. പി എൻ മോഹനൻ, വൈ ജയൻ, പി ജെ റെജി, മോളി ഡോമിനിക് എന്നിവർ ജാഥാംഗങ്ങളാണ്.

 

കട്ടപ്പനയിൽ മുൻ ജില്ല സെക്രട്ടറിയായിരുന്ന ആർ ശ്രീധരന്റെ വസതിയിലെ സ്മൃതികുടീരത്തിൽ നിന്നുമുള്ള ഛായാചിത്ര ജാഥ സിപിഐ സംസ്ഥാന കൗൺസിൽ അംഗം കെ കെ ശിവരാമൻ ഉദ്ഘാടനം ചെയ്യും.

 

മണ്ഡലം സെക്രട്ടറി സി എസ് അജേഷ് ക്യാപ്റ്റനായുള്ള ജാഥയിൽ ഗിരീഷ് മാലി, കെ എൻ കുമാരൻ എന്നിവർ അംഗങ്ങളാണ്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top