വാജ്പേയുടെ 93-ാം ജന്മദിനത്തോട് അനുബന്ധിച്ച് ക്രിസ്മസ് ദിനത്തില്‍ 93 തടവുകാരെ ജയില്‍ മോചിതരാക്കാനൊരുങ്ങി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍;

ലക്നൗ : വാജ്പേയുടെ 93 ാം ജന്മദിനത്തില്‍ 93 പേരെ ജയില്‍ മോചിതരാക്കാനൊരുങ്ങിയിരിക്കുകയാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ക്രിസ്മസ് ദിനത്തിലാണ് യോഗി ആദിത്യനാഥ് 93 തടവുകാരെ പുറത്ത് വിടുന്നത്.
ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയിട്ടും, തടവുശിക്ഷയ്ക്കൊപ്പം ചുമത്തപ്പെട്ട പിഴ അടയ്ക്കാത്തതിനാല്‍ തടവു കാലാവധി നീട്ടിനല്‍കപ്പെട്ട തടവുകാര്‍ക്കാണ് ഇതിലൂടെ ആശ്വാസം ലഭിക്കുന്നത്. ശിക്ഷ നീട്ടിക്കിട്ടിയ 135 പേരുടെ പട്ടികയില്‍നിന്നാണ് 93 പേരെ തിരഞ്ഞെടുത്തത്
ജയില്‍ മോചിതരാകുന്നവരുടെ പേരില്‍ കുടിശ്ശികയായി വരുന്ന പിഴത്തുക വിവിധ ട്രസ്റ്റുകള്‍, എന്‍ജിഒകള്‍ തുടങ്ങിയവയുമായി സഹകരിച്ച് അടയ്ക്കുന്നുവെന്ന് ഉറപ്പാക്കിയിട്ടാണ് ഇവരെ വെറുതെ വിടുന്നത്. ഇവര്‍ മറ്റു കേസുകളില്‍ പ്രതികളല്ലെന്നും ഉറപ്പാക്കുന്നുണ്ട്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്