ലാവലിന്‍; സി.ബി.െഎ അപ്പീല്‍ സമര്‍പ്പിച്ചതിനെ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി സ്വാഗതം ചെയ്തു
ന്യൂഡല്‍ഹി: എസ്.എന്‍.സി- ലാവലിന്‍ കേസില്‍ വിവാദത്തിെന്റ വാതില്‍ തുറന്ന് സി.പി.എം ജനറല്‍ സെക്രട്ടറി. പിണറായി വിജയനെ കേസില്‍നിന്ന് ഒഴിവാക്കിയതിന് എതിരെ സി.ബി.െഎ സുപ്രീം കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചതിനെ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി സ്വാഗതം ചെയ്തു. ‘എല്ലാ തരത്തിലുള്ള സൂക്ഷ്മ പരിശോധനയെയും ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു’ വെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. അതേസമയം ‘അമിത് ഷാ ഉള്‍പെട്ട വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ സി.ബി.െഎ എന്തുകൊണ്ടാണ് അപ്പീലൊന്നും നല്‍കാത്തതെന്ന്’ ചോദിച്ച അദ്ദേഹം ‘ബി.ജെ.പി പ്രസിഡന്റിന് അതിനുള്ള അവകാശമുണ്ടോ’യെന്നും കുറിച്ചു.
വരും ദിവസങ്ങളില്‍ ലാവലിന്‍ കേസില്‍ വാദ പ്രതിവാദങ്ങള്‍ക്ക് ബി.ജെ.പിക്കും കേരളത്തിലെ കോണ്‍ഗ്രസിനും മാധ്യമങ്ങള്‍ക്കും അവസരം നല്‍കുന്നതായി മാറാം യെച്ചൂരിയുടെ പ്രസ്താവനയെന്ന ആശങ്ക സി.പി.എം കേന്ദ്രങ്ങള്‍ക്കുണ്ട്. ലാവലിന്‍ കേസ് രാഷ്ട്രീയപ്രേരിതമായിരുന്നുവെന്ന നിലപാടാണ് എക്കാലത്തും സി.പി.എം കേരള, കേന്ദ്ര നേതൃത്വങ്ങള്‍ക്ക്. വി.എസ്. അച്യുതാനന്ദന് മാത്രമായിരുന്നു ഏക അപവാദം. പാര്‍ട്ടി നിലപാടിനുള്ള അംഗീകാരമാണ് പിണറായിയെ കേസില്‍നിന്ന് ഒഴിവാക്കിയ ഹൈകോടതി വിധിയെന്നാണ് അന്ന് പി.ബി വിശേഷിപ്പിച്ചത്. പിണറായി വിചാരണ ചെയ്യപ്പെടാന്‍ പാടില്ലെന്ന നിലപാട് പാര്‍ട്ടി സ്വീകരിച്ചിരിക്കെയാണ് യെച്ചൂരിയുടെ നിലപാട് പ്രസക്തമാവുന്നത്.
കേരളത്തിലെ സി.പി.എം നേതൃത്വത്തിലുള്ള ഭരണത്തിനും മുഖ്യമന്ത്രി പിണറായി വിജയനും എതിരെ ശക്തമായ പ്രചാരണമാണ് ബി.ജെ.പി- ആര്.എസ്.എസ് ദേശീയതലത്തില്‍ അഴിച്ച് വിട്ടിട്ടുള്ളത്. കേരളത്തില്‍ നടക്കുന്ന ചെറിയ സംഭവങ്ങളെ േപാലും ഉൗതിവീര്പ്പിച്ചാണ് പ്രധാനമന്ത്രിയും സംഘ്പരിവാര്‍ നേതാക്കളും പാര്‍ലമെന്റിലും പുറത്തും പ്രചരിപ്പിക്കുന്നത്.
സി.ബി.െഎ നീക്കത്തെ അപലപിക്കുന്നതിന് പകരം, യെച്ചൂരി രാഷ്ട്രീയ ശത്രുക്കളുടെ കൈയില്‍ ആയുധം നല്‍കിയെന്ന ആക്ഷേപം കേരളത്തിലെ സി.പി.എം നേതാക്കള്‍ക്കുണ്ട്. കോണ്‍ഗ്രസ് ബന്ധത്തെ ചൊല്ലി സി.പി.എം പോളിറ്റ് ബ്യൂറോയില്‍ നടക്കുന്ന തര്‍ക്കങ്ങളില്‍ യെച്ചൂരിക്ക് എതിരായ ചേരിയുടെ നെടുംതുണാണ് പിണറായി. ലാവലിനില്‍ സുപ്രീംകോടതി നിലപാട് പിണറായിക്ക് നിര്‍ണായകമാണ്.
അതേസമയം ലാവലിന്‍ കേസില്‍ പിണറായിക്ക് എതിരെ ശക്തമായ തെളിവുണ്ടെന്ന് പറഞ്ഞ് കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന് സുപ്രീംകോടതിയെ സമീപിച്ചതും സി.പി.എം ശ്രദ്ധാപൂര്‍വമാണ് വീക്ഷിക്കുന്നത്. കേരളത്തിലെ കോണ്‍ഗ്രസ് ഗ്രൂപ് പോരില്‍ അപ്രസക്തനായി മാറിയ സുധീരന് ലാവലിനിലൂടെ തിരിച്ച് വരവിെന്റ പുതിയ വഴി തുറക്കുന്നുവെന്നാണ് വിലയിരുത്തല്‍.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്