മുപ്പത്തിയഞ്ചുകാരൻ ജീവനൊടുക്കിയത് യുവതിയുടെ പരാതിയില്‍ മനംനൊന്ത്; കേസ് പിൻവലിക്കാൻ രണ്ട് ലക്ഷം ആവശ്യപ്പെട്ടു
കാസർകോട്: കാവുംചിറ പഴയ തുറമുഖത്തിന് സമീപത്തെ യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ ആത്മഹത്യാക്കുറിപ്പ് പുറത്ത്. മത്സ്യക്കച്ചവടക്കാരനായ കെ വി പ്രകാശനെയാണ് (35) തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.
യുവതി പരാതി നല്‍കിയെന്നും കേസ് പിൻവലിക്കാൻ രണ്ടര ലക്ഷം രൂപ ആവശ്യപ്പെട്ടെന്നുമാണ് ആത്മഹത്യാക്കുറിപ്പിലുള്ളത്.
കാടങ്കോട് ജയ്ഹിന്ദ് വായനശാലയ്ക്ക് സമീപത്തെ പഴയ കെട്ടിടത്തില്‍ വെള്ളിയാഴ്ച രാവിലെയാണ് പ്രകാശനെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. യുവതി ചന്തേര പൊലീസില്‍ നല്‍കിയ വ്യാജ പരാതിയില്‍ മനംനൊന്താണ് പ്രകാശൻ മരിച്ചതെന്ന് ആരോപണവുമായി സഹോദരീ ഭർത്താവ് രാജേന്ദ്രൻ എത്തിയിട്ടുണ്ട്.
കേസ് ഒത്തുതീർപ്പാക്കാമെന്ന നിർദേശവുമായി പ്രകാശൻ മരിക്കുന്നതിന്റെ തലേന്ന് രണ്ടുപേർ കാണാൻ എത്തിയെന്നും ഇവർ രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്നും ആരോപണമുണ്ട്. തുടർന്ന് ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാണിച്ച് രാജേന്ദ്രൻ പൊലീസില്‍ പരാതിയും നല്‍കി.
രാജേന്ദ്രന്റെ പരാതി ലഭിച്ചതിന് പിന്നാലെ ഇന്നലെ പ്രകാശന്റെ മുറിയിലും ആത്മഹത്യ ചെയ്ത സ്ഥലത്തും എസ് ഐ സതീഷ് വർമയും സംഘവും പരിശോധന നടത്തിയിരുന്നു. ഇതിനിടയിലാണ് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയത്. സംഭവത്തില്‍ ആരോപണവിധേയായ യുവതിയുടെ മൊഴിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു. യുവതി എന്ത് കാരണം ചൂണ്ടിക്കാട്ടിയാണ് പ്രകാശനെതിരെ പരാതി കൊടുത്തതെന്ന് വ്യക്തമല്ല.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ദ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെല്‍പ്‌ലൈൻ നമ്ബരുകള്‍ 1056, 0471 2552056).
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്