ഭക്ഷ്യസുരക്ഷാ സെമിനാർ
ഫുഡ് ഫോർട്ടിഫിക്കേഷനെ കുറിച്ച് ഇടുക്കി ജില്ലാ ഭക്ഷ്യ സുരക്ഷാ വകുപ്പ് നെടുംകണ്ടം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ റേഷൻ വ്യാപാരികൾക്ക് സെമിനാർ നടത്തി. നെടുംകണ്ടം പഞ്ചായത്ത് പ്രസിഡണ്ട് പ്രീമി ലാലിച്ചൻ ഉൽഘാടനം ചെയ്തു. പഞ്ചായത്തംഗം ജോജി ഇടപ്പള്ളിക്കുന്നേൽ അധ്യക്ഷത വഹിച്ചു. കെ പി കോളനി ഫാമിലി ഹെൽത്ത് സെന്റർ മെഡിക്കൽ ഓഫീസർ ഡോക്ടർ വിഷ്ണു മോഹൻ, അസിസ്റ്റന്റ് താലൂക്ക് സപ്ലൈ ഓഫീസർ കെ പി വിനോദ്, റേഷൻ കട ഡീലേഴ്സിന്റെ പ്രതിനിധി പി ടി തോമസ്, സി ഡി എസ് ചെയർപേഴ്സൺ ഡെയ്സമ്മജോസ് , ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ ബൈജു പി ജോസഫ്, ഉടുമ്പൻചോല ഭക്ഷ്യ സുരക്ഷ ഓഫീസർ ജി ശരൺ ,ദേവികുളം ഭക്ഷ്യ സുരക്ഷ ഓഫീസർ ആൻ മേരി ജോൺസൺ എന്നിവർ പങ്കെടുത്തു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്