ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ ഏറ്റവും പുതിയ ഷോറൂം ദുബായ് സോനാപ്പൂരില്‍

ഫെബ്രുവരി 9 ഞായറാഴ്ച വൈകുന്നേരം 6 മണിക്ക് ബോചെ, സിനിമാതാരം കാജല്‍ അഗര്‍വാള്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിക്കും.
162 വര്‍ഷത്തെ വിശ്വസ്ത പാരമ്പര്യമുള്ള ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ ഏറ്റവും പുതിയ ഷോറൂം ദുബായ് സോനാപ്പൂരില്‍ പ്രവര്‍ത്തനമാരംഭിക്കുന്നു. ഉദ്ഘാടനം ഫെബ്രുവരി 9 ഞായറാഴ്ച വൈകുന്നേരം 6 മണിക്ക് ബോചെ, സിനിമാതാരം കാജല്‍ അഗര്‍വാള്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിക്കും.
ഉദ്ഘാടനത്തിന്റെ ഭാഗമായി സോനാപ്പൂര്‍ ഷോറൂമില്‍ സ്വര്‍ണാഭരണങ്ങള്‍ക്ക് പണിക്കൂലിയില്‍ 50 ശതമാനം വരെ ഡിസ്‌കൗണ്ടും ഡയമണ്ട് ആഭരണങ്ങള്‍ക്ക് 60 ശതമാനം ഡിസ്‌കൗണ്ടും ലഭിക്കും. നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലികള്‍ക്ക് 1 ഡയമണ്ട് നെക്ലേസ്, 5 ഡയമണ്ട് മോതിരങ്ങള്‍, 2 സ്മാര്‍ട്ട്‌ഫോണുകള്‍ എന്നീ സമ്മാനങ്ങള്‍ നേടാം. കൂടാതെ ഉദ്ഘാടനത്തിനെത്തുന്നവരില്‍ നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന 5 പേര്‍ക്ക് സ്വര്‍ണനാണയം സമ്മാനമായി ലഭിക്കും.
ഫുജേറ, റാസല്‍ഖൈമ, അബുദാബി, ഷാര്‍ജ, റിയാദ്, ദമാം, ദോഹ, മനാമ എന്നിവിടങ്ങളില്‍ ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ പുതിയ ഷോറൂമുകള്‍ ഉടന്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് ബോചെ അറിയിച്ചു.
ദുബായ് സോനാപ്പൂര്‍ ഷോറൂം ഉദ്ഘാടനത്തോടനുബന്ധിച്ച് ഫെബ്രുവരി 10,11,12 തിയ്യതികളില്‍ ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ കേരളത്തിലെ എല്ലാ ഷോറൂമുകളിലും സ്വര്‍ണം, ഡയമണ്ട് ആഭരണങ്ങള്‍ക്ക് പണിക്കൂലിയില്‍ 50% വരെ ഡിസ്‌കൗണ്ട് ലഭിക്കും.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്