പൂട്ടി കിടക്കുന്ന ഷാപ്പുകള്‍ ടോഡി ബോര്‍ഡ് ഏറ്റെടുക്കണം , ബാറുകളുടേത് പോലെ ദൂര പരിധി 50 മീറ്ററാക്കണം – സലിംകുമാര്‍

– …………………….
– പരമ്പരാകത വ്യവസായമായ കള്ള് ചെത്ത് വ്യവസായം സംരക്ഷിക്കാൻ സർക്കാരിൻ്റെ അടിയന്തിര ഇടപെടൽ ഉണ്ടാകണമെന്ന് കേരളാ സ്റ്റേറ്റ് ചെത്തുതൊഴിലാളി ഫെഡറേഷൻAITUC സംസ്ഥാന വൈ. പ്രസിഡൻ്റ് കെ. സലിംകുമാർ ആവശ്യപ്പെട്ടു.
– കള്ള് ചെത്ത് വ്യവസായം അതിൻ്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നത്. ദിനംപ്രതി പെരുകിവരുന്ന വിദേശ മദ്യശാലകളുടെ കടന്നു വരവിൻ്റെ ഫലമായി കള്ളിൽ നിന്ന് ആളുകൾ മാറിക്കൊണ്ടിരിക്കുകയാണ്.
സംസ്ഥാനത്ത് നിരവധിയായ കള്ള് ഷാപ്പുകൾ അടഞ്ഞുകിടക്കുകയാണ്. ഷാപ്പുകൾ തുറക്കാൻ ധൂര പരിതി വലിയ തടസമായി തീർന്നിരിക്കുകയാണ്.
വിദേശ മദ്യത്തിനും ബാറുകൾക്കും 50 മീറ്റർ മതി എന്നാൽ കള്ള് ഷാപ്പുകൾക്ക് 400 മീറ്ററാണ് ധൂരപരിതി ഇത് അംഗീകരിക്കുവാൻ കഴിയാത്തതാണ്. കള്ള് വ്യവസായത്തെ സംരക്ഷിക്കാൻ ഏറ്റവും അത്യന്താപേഷ്യതമായ ടോഡി ബോർഡിൻ്റെ പ്രവർത്തനം കാര്യക്ഷമമായിട്ടില്ല. പൂട്ടിക്കിടക്കുന്ന കള്ള് ഷാപ്പുകൾ ടോഡി ബോർഡ് ഏറ്റെടുത്ത് തുറന്ന് പ്രവർത്തിക്കാൻ നടപടി സ്വീകരിക്കണം.
കള്ള് ഷാപ്പുകളിൽ പിരിഞ്ഞ് പോകുന്ന തൊഴിലാളികൾക്ക് പകരം തൊഴിലാളികളെ നിയമിക്കുക. തുടങ്ങി കള്ള് ചെത്ത് വ്യവസായം സംരക്ഷിക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് AITUC നേതൃത്വത്തിൽ തൊടുപുഴ എക്സൈസ് ആഫീസിന് മുമ്പിലേക്ക് നടന്ന മാർച്ചും ധർണ്ണയും ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സലിം കുമാർ – AlTuc തൊടുപുഴ മണ്ഡലം പ്രസിഡൻ്റ് വി.ആർ പ്രമോദ് അദ്ധ്യക്ഷതവഹിച്ചു.
– മദ്യവ്യവസായ ഫെഡറേഷൻAITuc സംസ്ഥാന വൈ. പ്രസിഡൻ്റ് പി.പി. ജോയി മുഖ്യ പ്രഭാക്ഷണം നടത്തി മുഹമ്മദ് അഫ്സൽ പി.എസ് സുരേഷ് പി എൻ വിജയൻ, റ്റി.എസ് വിനയൻ , കെ. ആർസാൽ മോൻ കെ.എൻ ശശി, കെ.കെ. സുരേഷ്, വി.കെ. വിജു, കെ. എം പ് എന്നിവർ പ്രസംഗിച്ചു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്