×

പീരുമേട് , മഞ്ചുമല, വാഗമണ്‍ വില്ലേജുകളില്‍ കയ്യേറ്റത്തിന് കൂട്ട് നിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം – കെ സലിംകുമാര്‍

ഇടുക്കി: ഇടുക്കിയിലെ വിനോദ സഞ്ചാര കേന്ദ്രമായ പരുന്തുംപാറയിലും വാഗമണിലും നടന്നിട്ടുള്ള മുഴുവൻ കയ്യേറ്റങ്ങളും അടിയന്തിരമായി ഒഴിപ്പിക്കണമെന്ന് സിപിഐ ജില്ലാ സെക്രട്ടറി കെ സലിംകുമാർ ആവശ്യപ്പെട്ടു. പീരുമേട്, മഞ്ചുമല വില്ലേജുകൾ ഉൾപ്പെടന്ന പരുന്തുംപാറ ടൂറിസ്റ്റ് കേന്ദ്രത്തിലും വാ ഗവൺ വിലേജിലും വലിയതോതിൽ ഭൂമി കയ്യേറ്റം നടന്നെന്ന വാർത്തകളാണ് പുറത്തുവരുന്നത്. ഇവ ഉൾപ്പെടെ ജില്ലയിലെ മുഴുവൻ കൈയ്യേറ്റങ്ങളും ഒഴിപ്പിക്കണം. കയ്യേറ്റക്കാർക്കെതിരെ മുഖംനോക്കാതെ നടപടി സ്വീകരിക്കണമെന്നും ഒഴിപ്പിച്ച ഭൂമി സംരക്ഷിക്കണമെന്നും സലിംകുമാർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

പരുന്തുംപാറയിലെ കയ്യേറ്റത്തിന് ഉദ്യോഗസ്ഥർ കൂട്ടുനിന്നെന്ന് ഐജി കെ സേതുരാമൻ, മുൻ ഇടുക്കി കളക്ടർ എച്ച് ദിനേശൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലുള്ളതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു .അങ്ങനെയെങ്കിൽ അത് അങ്ങേയറ്റം ഗൗരവകരമാണ്.

കയ്യേറ്റം മറച്ചു വയ്ക്കാൻ റവന്യൂ രേഖകൾ ഉദ്യോഗസ്ഥർ മന:പൂർവം നശിപ്പിച്ചതായും
രേഖകളിലുള്ളതിനേക്കാൾ ഭൂമി മിക്കവരുടെയും കൈവശമുള്ളതായും ഡിജിറ്റൽ സർവേയിൽ ഉൾപ്പെടുത്തി രേഖകൾ തരപ്പെടുത്താൻ നീക്കം നടക്കുന്നതായും റിപ്പോർട്ടിലുണ്ടെന്നാണ് മാധ്യമ വാർത്തകൾ.

കയ്യേറ്റങ്ങൾ കർശനമായി തടയുമെന്നത് എൽഡിഎഫ് സർക്കാരിന്റെ പ്രഖ്യാപിതനയമാണ്. അതിന് വിരുദ്ധമായി ഏതെങ്കിലും ഉദ്യോഗസ്ഥർ പ്രവർത്തിച്ചിട്ടുണ്ടെങ്കിൽ കർശന നടപടി സ്വീകരിക്കണമെന്നും സലിംകുമാർ ആവശ്യപ്പെട്ടു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top