ജനസംഖ്യയില്‍ 72 ശതമാനവും 32 വയസില്‍ താഴെയുള്ളവരുള്ള ലോകത്തെ ഏകരാഷ്ട്രമാണ് ഇന്ത്യ. നിതി ആയോഗ് സിഇഒ അമിതാഭ് കാന്ത്
ന്യൂഡല്‍ഹി: അടുത്ത നാലു വര്‍ഷത്തിനുള്ളില്‍ ഡെബിറ്റ്-ക്രെഡിറ്റ് കാര്‍ഡുകളും എടിഎമ്മുകളും ഇല്ലാതാകുമെന്ന് നീതി ആയോഗ് സിഇഒ അമിതാഭ് കാന്ത്. സാമ്ബത്തിക ഇടപാടുകള്‍ക്ക് ഉപയോക്താക്കള്‍ മൊബൈല്‍ ഫോണിനെ മാത്രം ആശ്രയിക്കുമെന്നാണ് അദ്ദേഹം വാദിക്കുന്നത്. നോയിഡയിലെ അമിറ്റി യൂണിവേഴ്സിറ്റി കാമ്ബസില്‍ സംസാരിക്കുകയായിരുന്നു അമിതാഭ് കാന്ത്.
മൂന്നുനാലു വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് എടിഎം കൗണ്ടറുകളും ഡെബിറ്റ്-ക്രെഡിറ്റ് കാര്‍ഡുകളും അപ്രസക്തമായി മാറും. മൊബൈല്‍ ഫോണ്‍ മാത്രം ഉപയോഗിച്ച് ജനങ്ങള്‍ സാമ്ബത്തിക ഇടപാടുകള്‍ നടത്തും. ലോകത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ മൊബൈല്‍ ഫോണ്‍ കണക്ഷനുകളും ബാങ്ക് അക്കൗണ്ടുകളും ഉള്ള രാജ്യമാണ് ഇന്ത്യ. അതുകൊണ്ട് തന്നെ ഭാവിയില്‍ ഡിജിറ്റല്‍ ഇടപാടുകളില്‍ വന്‍ വര്‍ധന ഉണ്ടാകുമെന്നും അമിതാഭ് കാന്ത് പറഞ്ഞു.
ജനസംഖ്യയില്‍ 72 ശതമാനവും 32 വയസില്‍ താഴെയുള്ളവരുള്ള ലോകത്തെ ഏകരാഷ്ട്രമാണ് ഇന്ത്യ. ഇത് ഭാവിയില്‍ ഇന്ത്യക്ക് അനുകൂല ഘടകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്