കുട്ടി ഉടുപ്പുകൾ ഇടുന്നതും ആവിഷ്കാര സ്വാതന്ത്ര്യമാണോ : മുൻ മിസ് ഇന്ത്യ ജൂഹി ചൗള?
ന്യൂഡൽഹി: സിനിമ ഇപ്പോഴും നായക കേന്ദ്രീകൃതമാണെന്ന് ബോളിവുഡ് നടി ജൂഹി ചൗള. സിനിമയിൽ സ്ത്രീകളുടെ അവസരങ്ങളും സ്വാതന്ത്ര്യവും വർധിച്ചിട്ടുണ്ട്. എന്നാൽ സിനിമ ഇപ്പോഴും നായക കേന്ദ്രീകൃതം തന്നെയാണ്. ഭൂരിപക്ഷം സിനിമകളിലും നായകൻ തന്നെയാണ് എല്ലാത്തരത്തിലും നായകനെന്നും അവർ പറഞ്ഞു.
സിനിമാ മേഖലയിൽ സ്ത്രീകൾ വലിയ സമ്മർദം അനുഭവിക്കുന്നുണ്ട്. കുട്ടി ഉടുപ്പുകൾ ഇടുന്നതും സൈസ് സീറോ ഫ്രെയ്മുകളും ആവിഷ്കാര സ്വാതന്ത്ര്യമാണോയെന്നും അവർ ചോദിച്ചു. ഷോ ബിസിനസിൽ സ്ത്രീകളുടെ അവസ്ഥയിൽ നിരവധി മാറ്റങ്ങളുണ്ടായിട്ടുണ്ട്.
എന്നാൽ ചില കാര്യങ്ങൾ ഇപ്പോഴും മാറാതെ അങ്ങനെതന്നെ നിൽക്കുകയാണെന്നും മുൻ മിസ് ഇന്ത്യ പറഞ്ഞു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്