×

കന്നി പ്രസംഗം നടത്തിച്ചില്ല, കോണ്‍ഗ്രസ് സച്ചിനെ ഡക്കൗട്ടാക്കി

ന്യൂദല്‍ഹി: ഭാരത രത്നം സച്ചിന്‍ തെണ്ടുല്‍ക്കറെ രാജ്യസഭയില്‍ പ്രസംഗിക്കാന്‍ സമ്മതിക്കാത്ത കോണ്‍ഗ്രസ് നടപടി വിവാദമാകുന്നു. രാജ്യസഭയില്‍ ഇന്ന് സച്ചിന്‍ പ്രസംഗിക്കാനെഴുന്നേറ്റപ്പോള്‍ പ്രധാനമന്ത്രി മാപ്പുപറയണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് എംപിമാര്‍ ബഹളം കൂട്ടുകയായിരുന്നു.

സച്ചിന്റെ ആദ്യ പ്രസംഗമായിരുന്നു. കായികരംഗത്ത് ഇന്ത്യ ഭാവിലക്ഷ്യമിട്ടു ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച്‌ ഹ്രസ്വചര്‍ച്ചാ വേളയില്‍ സംസാരിക്കാനാണ് സച്ചിന്‍ സഭാദ്ധ്യക്ഷന്റെ ക്ഷണപ്രകാരം എഴുന്നേറ്റത്. എന്നാല്‍ അഞ്ചുദിവസമായി സര്‍ക്കാര്‍ നടപടികള്‍ തടപ്പെടുത്തുന്ന കോണ്‍ഗ്രസ് സച്ചിനോടും മാന്യത കാട്ടിയില്ല. കന്നിപ്രസംഗം നടത്താനാകാതെ സച്ചിന്‍ മടങ്ങി.

രാജ്യം ഭാരത രത്ന ബഹുമതി നല്‍കി അദരിച്ച വ്യക്തിയാണ് സച്ചിനെന്നും അദ്ദേഹത്തെ സംസാരിക്കാന്‍ അനുവദിക്കണമെന്നും ചെയറിലുണ്ടായിരുന്ന അധ്യക്ഷന്‍ വെങ്കയ്യ നായിഡു ആവര്‍ത്തിച്ച്‌ ആവശ്യപ്പെട്ടെങ്കിലും പ്രതിപക്ഷം ചെവിക്കൊണ്ടില്ല. ബഹളം മൂര്‍ച്ഛിച്ചതോടെ സഭ ഇന്നത്തേയ്ക്ക് പിരിയുകയായിരുന്നു.

പ്രതിപക്ഷത്തിന്റെ ഈ സമീപനം നിരുത്തരവാദപരമായിരുന്നുവെന്ന് ജയാബച്ചന്‍ എം പി പ്രതികരിച്ചു. 2012ല്‍ സച്ചിന്‍ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ടെങ്കിലും അദ്ദേഹത്തിന്റെ അസാന്നിധ്യം ഏറെ വിവാദങ്ങള്‍ക്ക് വഴി തെളിച്ചിരുന്നു. നാല് വര്‍ഷത്തിനിടെ ഇത് ആദ്യമായാണ് സച്ചിന്‍ സഭയില്‍ സംസാരിക്കാനായി എത്തിയത്. കഴിഞ്ഞ ആഗസ്റ്റില്‍ സച്ചിന്‍ സഭയില്‍ എത്തിയെങ്കിലും ശൂന്യവേളയിലോ ചോദ്യോത്തര വേളയിലോ അദ്ദേഹം പങ്കെടുത്തിരുന്നില്ല.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top