×

ഉത്തര്‍പ്രദേശ് തദ്ദേശ ഭരണ തെരഞ്ഞെടുപ്പ്: ആദ്യഫലങ്ങള്‍ ബി.ജെ.പിക്ക് അനുകൂലം

ലഖ്നൗ: ഉത്തര്‍പ്രദേശില്‍ അധികാരത്തിലെത്തിയ ശേഷം യോഗി ആദിത്യനാഥ് നേരിടുന്ന ആദ്യ അഗ്നിപരീക്ഷയില്‍ പ്രതീക്ഷയോടെ ബി.ജെ.പി. യു.പി തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ പുറത്തുവരുന്ന ആദ്യഫല സൂചനകള്‍ ബി.ജെ.പിക്ക് അനുകൂലമാണ്. പതിനൊന്ന് കോര്‍പറേഷനുകളില്‍ ബി.ജെ.പി ലീഡ് ചെയ്യുമ്ബോള്‍ ബി.എസ്.പി നാലിടത്തും കോണ്‍ഗ്രസ് ഒരിടത്തും മുന്നിട്ടു നില്‍ക്കുന്നു.

പതിനാറ് മുനിസിപ്പല്‍ കോര്‍പറേഷനുകളിലേക്കും 198 മുനിസിപ്പല്‍ കൗണ്‍സിലുകളിലും 438 നഗര പഞ്ചായത്തുകളിലുമാണ് മൂന്നു ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടന്നത്. വാരണാസി, അലഹബാദ്, ലഖ്നൗ, കാണ്‍പൂര്‍, ഗാസിയാബാദ്, മീററ്റ് , ആഗ്ര, ഗൊരഖ്പൂര്‍, മൊറാദാബാദ്, ബറേലി, അയോധ്യ എന്നിവിടങ്ങളിലാണ് ബി.ജെ.പിക്ക് മുന്നേറ്റം. ഫിറോസാബാദ്, സഹരണ്‍പുര്‍, അലിഗഡ്, ഝാന്‍സി എന്നിവിടങ്ങളിലാണ് ബി.എസ്.പി ലീഡ് ചെയ്യുന്നത്. മഥുരയാണ് കോണ്‍ഗ്രസിനൊപ്പം നില്‍ക്കുന്നത്.

എന്നാല്‍ സമാജ്വാദി പാര്‍ട്ടിക്ക് ഒരിടത്തുപോലും മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. ചില വാര്‍ഡുകളില്‍ മാത്രമാണ് ലീഡ് ചെയ്യുന്നത്. സിതാപൂരിലെ ലെഹെര്‍പുര്‍, ഫിറോസാബാദിലെ ഒരു വാര്‍ഡ് എസ്.പിക്കൊപ്പമാണ്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top