ഇന്ത്യന്‍ എംബസി ജറുസലേമിലേക്ക് മാറ്റണമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി
ന്യൂഡല്‍ഹി: ഇസ്രായേലിന്റെ തലസ്ഥാനമായി ജറുസലേമിനെ പ്രഖ്യാപിച്ചതിന് പിന്നാലെ ഇന്ത്യന്‍ എംബസി ജറുസലേമിലേക്ക് മാറ്റണമെന്ന് ബിജെപി എംപി സുബ്രഹ്മണ്യന്‍ സ്വാമി.
ട്വിറ്ററിലൂടെയാണ് സുബ്രഹ്മണ്യന്‍ സ്വാമി ആവശ്യം അറിയിച്ചത്. തര്‍ക്കഭൂമിയായ ജറുസലേമില്‍ മറ്റുരാജ്യത്തിനൊന്നും നയതന്ത്രസ്ഥാനപതി കാര്യാലയങ്ങളില്ല. നിലവില്‍ ടെല്‍അവീവില്‍ തന്നെയാണ് ഇന്ത്യന്‍ എംബസിയും സ്ഥിതി ചെയ്യുന്നത്.
യുഎസ് പ്രസിന്റ് ഡൊണാള്‍ഡ് ട്രംപാണ് ജറുസലേമിനെ ഇസ്രായേലിന്റെ തലസ്ഥാനമായി പ്രഖ്യാപിച്ചത്.
പശ്ചിമേഷ്യയിലെ സഖ്യരാഷ്ട്രങ്ങളക്കമുള്ള വിവിധ രാജ്യങ്ങളുടെ അഭ്യര്‍ത്ഥന മാനിക്കാതെ ബുധനാഴ്ചയിരുന്നു ട്രംപിന്റെ പ്രഖ്യാപനം.
അതോടൊപ്പം അമേരിക്കന്‍ നയതന്ത്ര കാര്യാലയത്തിന്റെ ആസ്ഥാനം ടെല്‍ അവീവില്‍ നിന്ന് മാറ്റുന്നതായും ട്രംപ് അറിയിച്ചിരുന്നു.
ട്രംപിന്റെ തീരുമാനത്തിന് എല്ലായ്പ്പോഴും നന്ദി ഉള്ളവരായിരിക്കുമെന്ന് അമേരിക്കയുടെ അംഗീകാരത്തിന് ശേഷം ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കി.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്