സംശയം വേണ്ട; മകനെ കൊന്നത് പിറ്റേ ദിവസം- നാലുപേരെ കൊന്നത് രണ്ട് പേര്‍ ചേര്‍ന്ന് – ഇടുക്കി എസ് പി
തൊടുപുഴ : പ്രമാദമായ വണ്ണപ്പുറത്ത് കൊല നടത്തിയതില്‍ രണ്ട ്‌പ്രതികള്‍ ആസുത്രണം ചെയ്‌ത് നടത്തിയത് മാത്രമെന്ന് ഇടുക്കി എസ് പി വേണുഗോപാല്‍.
- ആസൂത്രണം ഇങ്ങനെ
കൃഷ്‌ണന്റെ ഉറ്റ സുഹൃത്തായ അടിമാലി സ്വദേശി മന്ത്രവാദി കൂടിയായ അനീഷാണ് കൃത്യം ആസൂത്രണം ചെയ്‌തതെന്ന് പൊലീസ് പറഞ്ഞു. ഇവര്‍ രണ്ട് പേരും കൂടി നിരവധി മാന്ത്രിക കര്‍മ്മങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ അനീഷ് ചെയ്യുന്ന കര്‍മ്മങ്ങള്‍ ഒന്നും ഫലിക്കാറില്ല. തന്റെ സിദ്ധി മുഴുവന്‍ ആശാനായ കൃഷ്‌ണന്‍ ആവാഹിച്ചെടുത്തുവെന്നും അതിനാല്‍ കൃഷ്‌ണനെ കൊല്ലാന്‍ അനീഷ് പദ്ധതിയിടുകയായിരുന്നു. അതിനായി 15 വര്‍ഷമായിട്ടുള്ള ആത്മാര്‍ത്ഥ സുഹൃത്തായ കീരികോട് സ്വദേശി ലിബീഷിനെ കൂടെ കൂട്ടുകയായിരു്‌ന്നു. നേരത്തെയും കൃഷ്‌ണനുമായി അനീഷിനും ലിബീഷിനും ബന്ധങ്ങളുണ്ടായിരുന്നു.
കൃത്യം നടന്ന ഞായറാഴ്‌ച സംഭവിച്ചത്
രാത്രി എട്ട് മണിയോടെ പ്രതികളായ അനീഷും ലിബീഷും രാത്രി 11 മണി കഴിയാനായി ചൂണ്ടയിടാന്‍ പോയി. പിന്നീട് ഇവര്‍ മദ്യപിച്ചു.
വീട്ടിലെ കറന്റ് കണക്ഷന്‍ വിച്ഛേദിച്ചു
മദ്യപിച്ച ശേഷം രാത്രി 11 ഓടെ കൃഷ്‌ണന്റെ വീട്ടിലെത്തി ആദ്യം കറന്റിന്റെ ഫീസ് ഊരി. പിന്നീട് ആടിന്റെ കൂട്ടില്‍ പോയി പ്രതികള്‍ ആടുകളെ ക്രൂരമായി മര്‍ദ്ദിച്ചു. ആടിനെ വളരെ ഏറെ സ്‌നേഹിച്ചിരുന്ന കൃഷ്‌ണന്‍ ആടിന്റെ കരച്ചില്‍ കേട്ടതിനെ തുടര്‍ന്ന് അടുക്കള വാതില്‍ തുറന്ന് ഇറങ്ങി. ഉടന്‍ തന്നെ മന്ത്രവാദിയായ അനിഷ് ബൈക്കിന്റെ സൈലന്‍സര്‍ പൈപ്പ് വച്ച് തലയ്‌ക്ക് അടിച്ചു. തുടര്‍ന്ന് ലിബീഷ് ചുറ്റിക വച്ച് അടിച്ച് കൃഷ്‌ണനെ കൊലപ്പെടുത്തി.
ഭര്‍ത്താവിന്റെ അലര്‍ച്ച കേട്ട് ഭാര്യ ഇറങ്ങി വന്നു.
പിന്നാലെ വന്ന ഭാര്യയെ അനീഷും ലിബീഷും ചേര്‍ന്ന് തലയ്‌ക്ക് അടിച്ച് കൊലപ്പെടുത്തി.
മൂന്നാമത് മകള്‍ വന്നു
അമ്മയുടെ കരച്ചില്‍ കേട്ട് മകള്‍ കമ്പിവടിയായി വന്നാണ് പ്രതികളെ നേരിട്ടത്. മകള്‍ കമ്പിവടി വച്ച് അടിച്ചു. ഇതോടെ അനീഷിന്റെ തലയ്‌ക്ക് മുറിവ് പറ്റി. പിന്നീട് രണ്ട് പേരും കൂടി ചേര്‍ന്ന് മകളെ കീഴ് പെടുത്തി. കൊലപ്പെടുത്തുകയായിരുന്നു. പ്രണരക്ഷാര്‍ത്ഥം അനീഷിന്റെ വിരല്‍ മകള്‍ കടിച്ച് മുറിച്ചിട്ടുണ്ട്. നഖമുള്‍പ്പെടെ അടര്‍ന്നു പോയിട്ടുണ്ട്. പിന്നീട് മകളെ രണ്ട് പേരും കൂടി ചേര്‍ന്ന് കൊലപ്പെടുത്തി. കൃഷ്ണനുള്ള അതീന്ദ്രീയ ശക്തികള്‍ ഇതോടെ തന്നില്‍ വന്നു ചേര്‍ന്നുവെന്ന് അനീഷും കരുതി. കൊലപാത ശ്രമത്തിനിടെ അനീഷിന്റെ കൈക്ക് ഗുരുതര പരിക്കേറ്റു. ആര്‍ച്ചയുടെ ചെറുത്ത് നില്‍പ്പായിരുന്നു ഇതിന് കാരണം. തലയിലും കമ്ബിക്ക് അടി കിട്ടി.
മകനെ ആക്രമിച്ചത് ഇങ്ങനെ
പിന്നീട് ബെഡ് റൂമില്‍ ചെന്ന് മകനെ തലയ്‌ക്ക് അടിച്ചു. ചെറിയ മാനസിക പ്രശ്‌നങ്ങള്‍ ഉള്ള മകനെ പ്രതിരോധിക്കാനുള്ള ശേഷിയോ കരയാനോ അറിയില്ലായിരുന്നുവെന്ന് പോലീസ് പറയുന്നു.
തുടര്‍ന്ന് പ്രതികള്‍ സ്വര്‍ണ്ണവും പണവും കൈവശപ്പെടുത്തി. ഉദ്ദേശം 20 പവന്‍ സ്വര്‍ണ്ണം കൈവശപ്പെടുത്തി. 3500 ഓളം രൂപയും പ്രതികള്‍ കൊണ്ടുപോയി.
പിറ്റേ ദിവസം നടന്നത് ഇങ്ങനെ
എന്നാല്‍ പ്രതികള്‍ തിങ്കളാഴ്‌ച രാവിലെ ഗൂഡാലോചന നടത്തി ഇവരുടെ വീട്ടിലേക്ക് ആരും വരില്ലെന്നും ഇന്ന് രാത്രി തന്നെ നാല് പേരെയും കുഴിച്ച് മൂടണമെന്നും തീരുമാനിച്ചു. ആയത് പ്രകാരം പിറ്റേ ദിവസം രാത്രി 10.30 ന് ഇവര്‍ വീട്ടിലെത്തിയപ്പോള്‍ കണ്ടത് ഇവരെ അമ്പരിപ്പിക്കുന്നതായിരുന്നു.
പിറ്റേദിവസത്തെ കാഴ്‌ച പ്രതികളെ അമ്പരിപ്പിച്ചു
മകന്‍ ഒറ്റയ്‌ക്ക് ഇരിക്കുന്നതാണ് ഇവര്‍ കണ്ടത്. മകന്‍ മരിച്ചിട്ടില്ലായിരുന്നു. ഉടനെ കത്തിയെടുത്ത് മകനെ 17 പ്രാവശ്യം കുത്തുകയായിരുന്നു. പിന്നീട് എല്ലാവരേയും വീണ്ടും കത്തിയെടുത്ത് കൊലപ്പെടുത്തി.
കുഴി വെട്ടിയത് ലിബീഷ്
ഉടന്‍ നാല് പേരുയം ഒരു കുഴിയില്‍ ഒന്നിന് മേല്‍ ഒന്നായി കിടത്തി കുഴി മൂടുകയായിരുന്നു. കൃഷ്‌ണന്റെ അരയില്‍ കിടന്ന ഏലസ്സ് മുറിച്ച് അനീഷ് വേറെ ആഭിചാര ക്രിയകള്‍ നടത്തിയതായും ലിബീഷ് പറുന്നു.
പിന്നീട് ഇവര്‍ ഹൈറേഞ്ചിലെ വിവിധ സ്ഥലങ്ങളിലൂടെ കറങ്ങി നടക്കുകയാരുന്നു. രണ്ട് പേര്‍ക്കും ഭാര്യമാരുണ്ടെങ്കിലും നിയമപരമായി വിവാഹിതരല്ലെന്നും പോലീസ് പറഞ്ഞു.
മറ്റെ പ്രതിയെ ഉടന്‍ പിടിക്കുമെന്നും മകളുടെ പ്രണരക്ഷാര്‍ത്ഥമുള്ള കടിയില്‍ ചെറു വിരല്‍ മകള്‍ കടിച്ച് മുറിച്ചിട്ടുണ്ടെ്‌ന്നും രണ്ടാം പ്രതി പറഞ്ഞതായി പോലീസ് അറിയിച്ചു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്