×

ജാമ്യമെടുക്കാനെത്തിയയാളെ പോലീസ്‌ പിടികൂടി;  തൊടുപുഴയിലെ അഭിഭാഷകര്‍ പ്രതിഷേധത്തില്‍ 

തൊടുപുഴ : ചെക്ക്‌ കേസില്‍ മുട്ടം കോടതിയില്‍ ഇന്നലെ കീഴടങ്ങാനെത്തിയ പ്രതിയെ കോടതി വളപ്പിലിട്ട്‌ ബലാല്‍ക്കാരമായി തൊടുപുഴ പോലീസ്‌ പിടികൂടിയതായി ബാര്‍കൗണ്‍സില്‍ പരാതിപ്പെട്ടു.
തമിഴ്‌നാട്ടില്‍ നിന്നും വക്കീലിനോടൊപ്പം കീഴടങ്ങാനായി എത്തിയ പ്രതിയെയാണ്‌ മര്‍ദ്ദിച്ച്‌ പോലീസ്‌ ജീപ്പില്‍ കയറ്റികൊണ്ടുപോയത്‌. ഇതിനെ തുടര്‍ന്ന്‌ ഇടുക്കി ഡിസ്‌ട്രിക്‌റ്റ്‌ കോടതി ബാര്‍ അസോസിയേഷന്‍ പ്രത്യേകമായി ചേര്‍ന്ന ജനറല്‍ ബോഡി ചെയ്‌ത്‌ കുറ്റക്കാരായ പോലീസുകാരെ സസ്‌പെന്റ്‌ ചെയ്യണമെന്ന്‌ ആവശ്യപ്പെട്ടു.
ജാമ്യം എടുക്കാന്‍ വന്ന പ്രതിയേ ഭീകരാന്തരീക്ഷം സൃഷ്ടിച്ച്‌ വാദിയുടെ സാന്നിദ്ധ്യത്തില്‍ അറസ്റ്റ്‌ ചെയ്‌ത്‌ പോലീസ്‌ വാഹനത്തില്‍ ബലാല്‍ക്കാരമായി കയറ്റി കൊണ്ടു പോവുകയും,മദ്രാസ്‌ ഹൈക്കോടതി അഭിഭാഷകനെ മര്‍ദ്ധിക്കുകയും ചെയ്‌ത തൊടുപുഴ ലപാലീസ്‌റ്റേഷനിലെ സി.ഐ യുടെ സ്വകാഡി ലെ പോലീസ്‌ കാര്‍ക്കെതിരെയും കര്‍ശന നടപടി എടുക്കാന്‍ ഡിജിപി. ഹൈക്കോടതി രജിസ്‌ട്രാര്‍, എന്നിവരോട്‌ ബാര്‍ കൗണ്‍സില്‍ നേതാക്കള്‍ ആവശ്യപ്പെട്ടു.
സി കെ വിദ്യാസാഗര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ച്‌ സംസാരിച്ചു.

 

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top