×

ബ്ലാക് മെയില്‍ ചെയ്തത് ആരാണെന്നറിയാന്‍ ഉമ്മന്‍ചാണ്ടിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണം; കെ.സുരേന്ദ്രന്‍

കോഴിക്കോട്: കേരളത്തിലെ മുന്‍മുഖ്യമന്ത്രിയെ ബ്ലാക്മെയില്‍ ചെയ്ത് കാര്യം നേടിയത് ആരാണെന്ന് കണ്ടെത്താന്‍ ഉമ്മന്‍ചാണ്ടിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍. ഗുരുതരമായ വെളിപ്പെടുത്തല്‍ ഉമ്മന്‍ ചാണ്ടി നടത്തിയിട്ടും മുഖ്യമന്ത്രിയോ പൊലീസോ വിഷയത്തില്‍ ഒരു നടപടിയും സ്വീകരിക്കാത്തത് ദുരൂഹമാണ്.

ഭീതിയോ പ്രീതിയോ കൂടാതെ ഭരണം നിര്‍വഹിക്കുമെന്ന് സത്യപ്രതിജ്ഞ ചെയ്ത മുഖ്യമന്ത്രി ഭീതിക്കു പാത്രമായി ആര്‍ക്കാണ് പ്രീതി ചെയ്തുകൊടുത്തതെന്ന് വ്യക്തമാക്കണം. ഇന്ത്യയുടെ ചരിത്രത്തില്‍ ഇതുപോലൊരു സംഭവം ഉണ്ടായിട്ടില്ല. ഉമ്മന്‍ചാണ്ടി പറയാന്‍ തയ്യാറായില്ലെങ്കില്‍ പറയിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

സോളാര്‍ കേസുമായി ബന്ധപ്പെട്ട് തന്നെ നിരവധിപേര്‍ ബ്ലാക്മെയില്‍ ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ടെന്നും അതിലൊരാളുടെ വലയില്‍ താന്‍ വീണുപോയെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞിരുന്നു.

ഉമ്മന്‍ചാണ്ടിയെ ബ്ലാക്മെയില്‍ ചെയ്തത് ആര്‍. ബാലകൃഷ്ണപിള്ളയാണ് എന്ന് വാര്‍ത്തകള്‍ പ്രചരിച്ചത് നിഷേധിച്ച്‌ രംഗത്തെത്തിയ ഉമ്മന്‍ചാണ്ടി ബ്ലാക്മെയില്‍ നടന്നിട്ടുണ്ടെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയും സമയമാകുമ്ബോള്‍ വെളിപ്പെടുത്തും എന്ന് പറയുകയും ചെയ്തിരുന്നു. എന്നാല്‍ താന്‍ ബ്ലാക്മെയിലിന് ഇരയായി എന്ന ഉമ്മന്‍ചാണ്ടിയുടെ ആവര്‍ത്തിച്ചുള്ള വെളിപ്പെടുത്തലുകളില്‍ സര്‍ക്കാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top