×

പോലീസിനെതിരെ കുരുമുളക് സ്പ്രേ :കൂടുതൽ പേർ ഇന്ന് അറസ്റ്റിലാവാൻ സാദ്ധ്യത

  • കഴിഞ്ഞ ദിവസം രാജാക്കാടാണ് പുതുവൽസരാഘോഷത്തിനിടയിൽ ലഹരി മാഫിയ അഴിഞ്ഞാടിയത്. തടയാനെത്തിയ പോലീസിന് നേരെ കുരുമുളക് സ്പ്രേ പ്രയോഗപും നടത്തി. സംഭവത്തില്‍ വിദ്യാര്‍ഥികളടക്കം ഏഴുപേര്‍ ഇന്നലെ പിടിയിലായിരുന്നു. മയക്കുമരുന്ന് മാഫിയാ സംഘത്തിലെ പ്രധാന കണ്ണി രാജാക്കാട് സ്വദേശി സുജിത്ത് അടക്കമുള്ള ഏഴു പേര്‍ ഒളിവിലാണ്.

പുതുവര്‍ഷരാത്രി പന്ത്രണ്ടരയോടെയാണ് നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ രാജാക്കാട് സ്വദേശി ബ്ലൂസ്റ്റാര്‍ സുജിത്തെന്ന് അറിയപ്പെടുന്ന കരുവച്ചാട്ട് സുജിത്ത് രാജിന്റെ നേതൃത്വത്തില്‍ പതിനാലംഗ സംഘം ടൗണില്‍ അഴിഞ്ഞാടിയത്.വ്യാപാരികളെ അടക്കം മര്‍ദിക്കാന്‍ ശ്രമിക്കുകയും ചെയ്തു.

ഈ സമയം ടൗണില്‍ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥര്‍ ഇത് തടയാന്‍ ശ്രമിക്കവെയാണ് ഇവര്‍ക്കു നേരെ കുരുമുളക് സ്പ്രേ പ്രയോഗിച്ച്‌ മര്‍ദിക്കാന്‍ ശ്രമിച്ചത്. തുടര്‍ന്ന് എസ്.ഐ: അനൂപ്മോന്റെ നേതൃത്വത്തില്‍ കൂടുതല്‍ പോലീസ് സ്ഥലത്തെത്തിയതോടെ സംഘം ചിതറ ഓടുകയായിരുന്നു. ഇതില്‍ കൂട്ടത്തില്‍ ഉണ്ടായിരുന്ന വിദ്യാര്‍ത്ഥികളടക്കമുള്ള ഏഴുപേരെയാണ് പിടികൂടിയത്. എസ്റ്റേറ്റ് പൂപ്പാറ മകരപ്പറമ്ബില്‍ ശ്യാം (19), ശരത്ത് (18), നടുമറ്റം തെക്കേക്കുന്നേല്‍ എബിന്‍ എന്നിവരും പ്രായപൂര്‍ത്തിയാകാത്ത മൂന്നുപേരുമടക്കം ഏഴുപേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

രാജാക്കാട് മേഖലയില്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ മയക്കുമരുന്ന് എത്തിച്ച്‌ നല്‍കുന്നത് സുജിത്താണ്. മുമ്ബ് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ റിമാന്റില്‍ കഴിയുകയായിരുന്ന സുജിത്ത് അടുത്തകാലത്താണ് ജാമ്യത്തില്‍ ഇറങ്ങിയത്. മയക്കുമരുന്ന് ഉപയോഗവും വില്‍പ്പനയും സജീവമായിട്ടുണ്ടെന്ന വിവരം ലഭിച്ചിട്ടുണ്ടെന്നും ശക്തമായ നടപടി സ്വീകരിക്കുമെന്നും എസ്.ഐ: പി.ഡി അനൂപ് മോന്‍ പറഞ്ഞു.പ്രായപൂര്‍ത്തിയാകാത്ത നാല് പ്രതികളെ തൊടുപുഴ ജുവൈനല്‍ കോടതിയിലും മറ്റ് മൂന്ന് പേരെ നെടുങ്കണ്ടം കോടതിയിലും ഹാജരാക്കി.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top