×

തോമസ് ചാണ്ടിക്ക് പിന്നാലെ ഏഷ്യാനെറ്റ് ന്യൂസ് ചെയര്‍മാനും കായല്‍ കയ്യേറി; കായലും തോടും കയ്യേറിയെന്ന പരാതിയുമായി കുമരകം ഗ്രാമപഞ്ചായത്ത്

കോട്ടയം: തോമസ് ചാണ്ടിയുടെ രാജിക്ക് പിന്നാലെ കൂടുതല്‍ കായല്‍ കയ്യേറ്റങ്ങള്‍ മറനീക്കി പുറത്തുവരുന്നു. ബിജെപി രാജ്യസഭ എംപിയും എഷ്യാനെറ്റ് ന്യൂസ് ചെയര്‍മാനുമായ രാജീവ് ചന്ദ്രശേഖര്‍ റിസോര്‍ട്ട് നിര്‍മ്മിക്കുന്നതിനായി വേമ്ബനാട്ടു കായല്‍ കയ്യേറിയതായി പരാതി.

കുമരകം കവണാറ്റിന്‍കരയില്‍ പ്രധാന റോഡില്‍ നിന്നും കായല്‍ വരെ നീളുന്ന പുരയിടത്തില്‍ പഞ്ചനക്ഷത്ര റിസോര്‍ട്ട് നിര്‍മ്മിക്കുന്നതിനായാണ് കായല്‍ കൈയ്യേറ്റമുണ്ടായിരിക്കുന്നത്. കുമരകത്തു നിന്നും വേമ്ബനാട് കായലിലേക്ക് ഒഴുകുന്ന നേരേ മടത്തോടിന്റെ ഒരുവശം പൂര്‍ണമായും തീരംകെട്ടി കൈയ്യേറി റിസോര്‍ട്ട് മതിലിനുള്ളിലാക്കി. ഈ തോടിന്റെയും റാംസര്‍ സൈറ്റില്‍ ഉള്‍പ്പെടുന്ന അതീവ പരിസ്ഥിതി പ്രാധാന്യമുള്ള വേമ്ബനാട് കായലിന്റെയും തീരത്തോട് ചേര്‍ന്നാണ് നിര്‍മ്മാണം പുരോഗമിക്കുന്നത്. ഇതിന് പുറമെ ഇവിടുള്ള പുറമ്ബോക്കും കൈവശമാക്കി. ഏതാണ്ട് നാല് ഏക്കറോളം ഭൂമിയാണ് ഇത്തരത്തില്‍ രാജ്യസഭ എംപി കൈയ്യേറിയിരിക്കുന്നത്. കായലും തോടും കയ്യേറിയെന്ന പരാതിയുമായി കുമരകം ഗ്രാമപഞ്ചായത്ത് തന്നെയാണ് രംഗത്ത് വന്നിരിക്കുന്നത്.

കായലും തോടും കയ്യേറിയെന്ന പരാതിയുമായി കുമരകം ഗ്രാമപഞ്ചായത്ത് രംഗത്ത്. കയ്യേറ്റം ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് കുമരകം പഞ്ചായത്ത് പ്രസിഡന്റ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിട്ടുണ്ട്.

ഹൈക്കോടതി ഇടപെടലിനെത്തുടര്‍ന്ന് കോട്ടയം താലൂക്ക് സര്‍വെയര്‍ അളന്ന് നല്‍കിയ റിപ്പോര്‍ട്ടില്‍ കൈയ്യേറ്റം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിനെല്ലാം പുറമെ തീരദേശ പരിപാലന നിയമവും മലിനീകരണ നിയമങ്ങളും മറ്റ് നിര്മ്മാണച്ചട്ടങ്ങളും ലംഘിച്ചതായി പരാതിയുണ്ട്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top