×

ട്രിനിറ്റി സ്കൂള; വിദ്യാര്‍ത്ഥിയെ തല്ലിയെന്ന ആരോപണം നേരിടുന്ന നാന്‍സി എഡ്വേവേര്‍ഡ് അടക്കമുള്ള അധ്യാപകരെ പുറത്താക്കണ

കൊല്ലം: കൊല്ലത്ത് പത്താം ക്ലാസ് വിദ്യാര്‍ഥിനി സ്കൂളില്‍ ജീവനൊടുക്കിയ സംഭവത്തില്‍ ട്രിനിറ്റി സ്കൂള്‍ മാനേജ്മെന്റ് രക്ഷകര്‍ത്താക്കളുടെ യോഗം വിളിച്ചു.

യോഗത്തില്‍ സ്കൂളിലെ പ്രാകൃത ശിക്ഷാ മുറകള്‍ക്കെതിരെ വിമര്‍ശനം ഉയര്‍ന്നു. സ്കൂള്‍ ഉടന്‍ തുറന്ന് അദ്ധ്യനം പുനരാരംഭിക്കണമെന്നും രക്ഷകര്‍ത്താക്കള്‍ ആവശ്യപ്പെട്ടു. സ്കൂളിനെതിരെ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ ജില്ലാ ഭരണകൂടത്തിന്റെ സഹായം തേടാന്‍ യോഗം തീരുമാനിച്ചു.

ഗൗരി നേഹ ജീവനൊടുക്കിയതിനെ തുടര്‍ന്ന് ഇരുപതാം തീയതിയാണ് ട്രിനിറ്റി സ്കൂള്‍ അടച്ച്‌ പൂട്ടിയത്. പെണ്‍കുട്ടി മരിച്ചതോടെ സ്കൂളിനെതിരായ പ്രതിശേധം ശക്ത്മായി. ഈ സാഹചര്യത്തിലാണ് 8,10 ക്ലാസുകളിലെ രക്ഷിതാക്കളെ സ്വാധീനിക്കാന്‍ യോഗം വിളിച്ചത്.

എന്നാല്‍ സ്കൂള്‍ ഉടന്‍ തുറക്കണമെന്ന കാര്യത്തില്‍ ഭൂരിപക്ഷം പേരും ആവശ്യപ്പെട്ടെങ്കിലും പ്രാകൃത ശിക്ഷാ മുറകള്‍ക്കെതിരെയും വിമര്‍ശനം ഉയര്‍ന്നു. അദ്ധ്യാപകര്‍ക്കും കുട്ടികള്‍ക്കും കൗണ്‍സിലിംങ് ആവശ്യമാണെന്നും രക്ഷിതാക്കള്‍ ആവശ്യപ്പെട്ടു.

അതേസമയം, വിദ്യാര്‍ത്ഥിയെ തല്ലിയെന്ന ആരോപണം നേരിടുന്ന നാന്‍സി എഡ്വേവേര്‍ഡ് അടക്കമുള്ള അധ്യാപകരെ പുറത്താക്കണമെന്ന നിലപാടില്‍ ഉറച്ച്‌ നില്‍ക്കുകയാണ് ഗൗരിയുടെ ബന്ധുക്കളും വിദ്യാര്‍ഥി സംഘടനകളും.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top