ഗൈനക്കോളജിസ്റ്റ് കൈക്കൂലി ആവശ്യപ്പെട്ടതായി വെളിപ്പെടുത്തല്‍
ജനറല്‍ ആശുപത്രിയില്‍ പരിശോധനയ്‌ക്കെത്തിയ ഗര്‍ഭിണിയോട് ഗൈനക്കോളജിസ്റ്റ് കൈക്കൂലി ആവശ്യപ്പെട്ടതായി വെളിപ്പെടുത്തല്‍. നെല്ലിക്കുന്നിലെ ഖദീജത്ത് കുബ്‌റയാണ് ജനറല്‍ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. ബിന്ദു പണം ആവശ്യപ്പെട്ടതായി വെളിപ്പെടുത്തിയത്. കഴിഞ്ഞ ബുധനാഴ്ച സഹോദരിക്കൊപ്പം ജനറല്‍ ആശുപത്രിയിലെത്തിയ കുബ്‌റയോട് പരിശോധനക്കിടെ ഡോ. ബിന്ദു കൈക്കൂലി ആവശ്യപ്പെട്ടത്. ഇനി വരുമ്പോള്‍ ക്ലിനിക്കിലേക്ക് വരണമെന്നും 300 രൂപ നല്‍കണമെന്നുമായിരുന്നു ഡോക്ടറുടെ ആവശ്യം. ഈ തുക നല്‍കിയില്ലെങ്കില്‍ പ്രസവിക്കാന്‍ വരുമ്പോള്‍ കാണിച്ച് തരാമെന്നും ഭീഷണി പെടുത്തിയതായി കുബ്‌റ പറഞ്ഞു. ജനറല്‍ ആശുപത്രിക്കെതിരെ നിരവധി കൈക്കൂലി ആരോപണങ്ങള്‍ ഇതിനോടകം ഉയര്‍ന്നിട്ടുണ്ട്. എല്ലാ എല്ലാ ഓപ്പറേഷനും പ്രസവത്തിനും ഡോക്ടര്‍മാര്‍ കൈക്കൂലി വാങ്ങുന്നുണ്ടെന്നാണ് വിവരം. സ്വകാര്യ ആശുപത്രിയില്‍ പോയി ചികില്‍സിക്കാന്‍ കഴിവില്ലാത്തവരാണ് ജനറല്‍ ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്തുന്നത്. എന്നാല്‍ കൈക്കൂലി വാങ്ങാതെ ഒരു ഡോക്ടര്‍ മാര് പോലും കാസറഗോഡ് ജനറല്‍ ആശുപത്രിയില്‍ സേവനമനുഷ്ടിക്കുന്നില്ല എന്നതാണ് വാസ്തവം.ഇവിടുത്തെ ഡോക്ടര്‍മാരെല്ലാം സ്വന്തമായി ക്ലിനിക്കുകളും പ്രവര്‍ത്തിപ്പിക്കുന്നുണ്ട്. അതിനാല്‍ തന്നെ ആശുപത്രിയിലേക്കെത്തുന്ന രോഗികളെ ക്ലിനിക്കിലേക്ക് എത്തിച്ച് അവിടുന്നും പിഴിയുകയാണ് ഡോക്ടര്‍മാര്‍. ചികിത്സ തേടുന്ന ഭൂരിഭാഗം ആളുകളില്‍ നിന്നും കൈക്കൂലി വാങ്ങുന്നുണ്ടെങ്കിലും പലരും പുറത്ത് പറയാന്‍ ഭയക്കുകയാണ്. പറഞ്ഞാല്‍ പിന്നീടുള്ള ചികിത്സയ്ക്ക് എന്ത് ചെയ്യും ആരില്‍ നിന്നൊക്കെ ഭീഷണി നേടേണ്ടി വരും എന്ന പേടികൊണ്ട് പറയാതെ പോകുന്നത് കൊണ്ടാവാം. ഇത്തരത്തില്‍ ധാരാളം രോഗികള്‍ ഡോക്ടര്‍മാരുടെ ക്ലിനിക്കിലെ ഇരകളായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്