ഗെയില്‍ പൈപ്‌ലൈൻ: കുപ്രചാരണങ്ങളില്‍ വീഴരുതെന്നു മന്ത്രി എ.സി. മൊയ്തീന്‍
തിരുവനന്തപുരം∙ ഗെയിൽ വാതക പൈപ്‌ലൈൻ പദ്ധതിക്കെതിരെ സമരം നടക്കുന്ന മുക്കത്ത് ഇന്നും സംഘര്‍ഷമുണ്ടായ സാഹചര്യത്തിൽ വിശദീകരണവുമായി സർക്കാർ രംഗത്തെത്തി. ചിലര്‍ രാഷ്ട്രീയ മുതലെടുപ്പിനു ശ്രമിക്കുന്നെന്നു മന്ത്രി എ.സി. മൊയ്തീന്‍ പറഞ്ഞു. അവരുടെ കുപ്രചാരണങ്ങളിൽ വീഴരുത്. എൽഎൻജി ഒട്ടും അപകടസാധ്യതയില്ലാത്തതാണെന്നും മലിനീകരണം കുറയ്ക്കാൻ സഹായകരമാണെന്നും മന്ത്രി പ്രസ്താവനയിൽ പറഞ്ഞു.
പദ്ധതിക്കായി സ്ഥലം ഏറ്റെടുക്കുന്നതു 10 മീറ്റർ വീതിയിലാണ്. എങ്കിലും നിർമാണസമയത്തു 20 മീറ്റർ വീതി ആവശ്യമുള്ളതിനാൽ അതിനുള്ള നഷ്ടപരിഹാരം നൽകുന്നു. സ്ഥലം ഏറ്റെടുക്കുമ്പോൾ ഉപയോഗ അവകാശം മാത്രമാണ് ഏറ്റെടുക്കുന്നത്. ഭൂമിയുടെ ഉടമസ്ഥാവകാശം ഏറ്റെടുക്കുന്നില്ല. പൈപ്പ്‌ലൈനിന്റെ പ്രാധാന്യം കണക്കിലെടുത്തുകൊണ്ട് ഇതുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രി തന്നെ നേരിട്ടു യോഗങ്ങൾ വിളിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കുന്നതിനുള്ള ഇടപെടൽ സർക്കാർ നടത്തിയിട്ടുണ്ട്.
നിക്ഷിപ്തതാൽപ്പര്യക്കാരാണ് കുപ്രചാരണം നടത്തുന്നത്. ഗെയിൽ പദ്ധതി തടസ്സപ്പെടുത്തുന്നവർ കേരളത്തിന്റെ വികസനത്തെ തകർക്കുന്നവരാണ്. കള്ളപ്രചാരണത്തിൽ ആരും കുടുങ്ങിപ്പോകരുത്. പൊതുജനങ്ങളുടെ സഹകരണത്തോടുകൂടി സംസ്ഥാനത്തിന്റെ താൽപ്പര്യങ്ങൾ സംരക്ഷിച്ചുകൊണ്ടു സമയബന്ധിതമായി പദ്ധതി പൂർത്തീകരിക്കാനാണു സർക്കാർ ശ്രമിക്കുന്നതെന്നും മന്ത്രി പ്രസ്താവനയിൽ അറിയിച്ചു.
പദ്ധതിയിലൂടെ സംസ്ഥാനത്തിനു വന്‍ നികുതി വരുമാനം ലഭിക്കും. അര്‍ഹമായ നഷ്ടപരിഹാരം സര്‍ക്കാര്‍ ഉറപ്പുവരുത്തിയിട്ടുണ്ടെന്നും സമയബന്ധിതമായി പദ്ധതി പൂര്‍ത്തിയാക്കാനാണു സര്‍ക്കാര്‍ ശ്രമമെന്നും മന്ത്രി പറഞ്ഞു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്