കണ്ണട; നല്ല ലെന്‍സ് വാങ്ങുമ്ബോള്‍ നല്ല ഫ്രെയിമും വേണം; വിശദീകരണവുമായി മന്ത്രി ശൈലജ
കല്‍പ്പറ്റ: വിലയേറിയ കണ്ണടയുടെ തുക സര്‍ക്കാരില്‍ നിന്നും കൈപ്പറ്റിയ വിഷയത്തില്‍ വിശദീകരണവുമായി മന്ത്രി കെ കെ ശൈലജ. താന്‍ ചെയ്തത് തെറ്റാണെന്ന് ചൂണ്ടികാണിച്ചാല്‍ തിരുത്താന്‍ തയ്യാറാണ്. കണ്ണിന് കാര്യമായ കുഴപ്പമുണ്ട്. ഇടയ്ക്കിടെ കണ്ണട മാറ്റുന്നതിന് പകരം വിലകൂടിയ നല്ല ലെന്‍സ് വാങ്ങിയാല്‍ മതിയെന്ന് ഡോക്ടര്‍ ഉപദേശിച്ചു. ഇതനുസരിച്ചാണ് വിലയേറിയ കണ്ണട വാങ്ങിയതെന്നും ശൈലജ പറഞ്ഞു.
നല്ല ലെന്‍സ് വാങ്ങുമ്ബോള്‍ നല്ല ഫ്രെയിമും വാങ്ങേണ്ടിവന്നു. അതാകുമ്ബോള്‍ അഞ്ചാറു വര്‍ഷം ഉപയോഗിക്കാം. മന്ത്രിയെന്ന നിലയില്‍ തുക റീം ഇംബേഴ്സ് ചെയ്തുകിട്ടും. അതിനാലാണ് ബില്ല് നല്‍കിയത്. എജിയുടെ ഓഫീസിലൊക്കെ പോയശേഷമാണ് തുക അനുവദിക്കുന്നതെന്നും ആക്ഷേപങ്ങള്‍ക്ക് മറുപടിയായി മന്ത്രി പറഞ്ഞു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്