ഐ എസ് ബന്ധം; ഒരാള്‍ അറസ്റ്റില്‍

ഐഎസ് ബന്ധം സംശയിക്കുന്ന മലയാളികള്‍ നാടു വിട്ട സാഹചര്യത്തില്‍ ഒരാളെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു
ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍ അധ്യാപകന്‍ ഖുറൈഷിയാണ് അറസ്റ്റിലായത് .
മുംബൈ: ഐഎസ് ബന്ധം സംശയിക്കുന്ന മലയാളികള്‍ നാടു വിട്ട സാഹചര്യത്തില്‍ ഒരാളെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍ അധ്യാപകന്‍ ഖുറൈഷിയാണ് അറസ്റ്റിലായത് . കൊച്ചി സ്വദേശി എബിന്‍റെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്.
പാലക്കാട് സ്വദേശി കാണാതായ യഹിയയുടെ ഭാര്യ മെറിന്‍റെ സഹോദരനാണ് എബിന്‍. യഹിയെയും മെറിനെയും കാണാതായിരുന്നു. കൊച്ചി സ്വദേശിയായ മെറിന്‍ മതം മാറി വിവാഹം കഴിക്കുകയായിരുന്നു.. മെറിന്‍റെ സഹോദരന്‍ എബിനെ മുംബൈയില്‍ കൊണ്ടു പോയി മതം മാറ്റാന്‍ ശ്രമിച്ചു എന്ന പരാതിയുടെ അടിസ്ഥാനത്തിലുള്ള കേസ്. ഖുറേഷി തന്നെ നിര്‍ബന്ധിച്ച് മതം മാറ്റാന്‍ ശ്രമിച്ചുവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ UAPA പ്രകാരം കൊച്ചി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്. ഐഎസ് ബന്ധം സംശയിക്കുന്ന മലയാളികള്‍ നാടുവിട്ട സംഭവത്തിലെ ആദ്യ അറസ്റ്റാണിത് .
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്