അഭിഭാഷകന്റെ അറിവില്ലായ്മ മൂലം നീതി ലഭിക്കാതെ വരുന്നതു കുറ്റകരമായ അനാസ്ഥ: ഹൈക്കോടതി ജഡ്ജി
കോഴിക്കോട് • അഭിഭാഷകന്റെ അറിവില്ലായ്മ മൂലം ഒരാള്‍ക്കു നീതി ലഭിക്കാതെ വരുന്നതു കുറ്റകരമായ അനാസ്ഥയാണെന്നു ഹൈക്കോടതി ജഡ്ജി ഏബ്രഹാം മാത്യു. ബാര്‍ കൗണ്‍സില്‍ ഓഫ് കേരള സംഘടിപ്പിച്ച പ്രഫഷനല്‍ ഡവലപ്മെന്റ് പ്രോഗ്രാം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചികില്‍സയിലെ പിഴവിനു ഡോക്ടര്‍ ഉത്തരവാദിയാകുന്നതുപോലെ അറിവില്ലായ്മയ്ക്ക് അഭിഭാഷകനും ഉത്തരവാദിയാണെന്നു ജസ്റ്റിസ് പറഞ്ഞു.
മാധ്യമപ്രവര്‍ത്തകരുമായുള്ള പ്രശ്നത്തില്‍ യുവഅഭിഭാഷകരുടെ നടപടികള്‍ ന്യായീകരിക്കാനാകില്ലെന്നു ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ സി. ശ്രീധരന്‍ നായര്‍ പറഞ്ഞു. കാള പെറ്റെന്നു കേട്ട ഉടനെ കയറെടുക്കുകയാണു യുവ അഭിഭാഷകര്‍ ചെയ്തത്. ജോലിയിലെ ധാര്‍മികതയും മര്യാദയുമെല്ലാം മറന്ന പ്രവര്‍ത്തനമായിരുന്നു അവരുടേത്. മാന്യന്‍മാരില്‍ മാന്യന്‍മാരായിരിക്കേണ്ടവരാണ് അഭിഭാഷകര്‍. മാധ്യമപ്രവര്‍ത്തകര്‍ പ്രകോപനമുണ്ടാക്കിയെങ്കില്‍പോലും അഭിഭാഷകര്‍ സംയമനം പാലിക്കണമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്