×

സഹകരിക്കാത്തവര്‍ എയ്‌ഡഡ്‌ ജീവനക്കാര്‍- തോമസ് ഐസക്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ശമ്ബളം ഗഡുക്കളായി നല്‍കുന്നതിന് 3,741 സെക്രട്ടറിയേറ്റ് ജീവനക്കാര്‍ സമ്മതമറിയിച്ചു. ആകെ 4439 ജിവനക്കാരാണ് സെക്രട്ടറിയേറ്റില്‍ ഉള്ളത്.

വിസമ്മത പത്രം നല്‍കുന്നതിന് ശനിയാഴ്ച വൈകുന്നേരം വരെയായിരുന്നു സമയം അനുവദിച്ചിരുന്നത്. വിട്ടു നില്‍ക്കുന്നവര്‍ക്ക് സാലറി ചലഞ്ചില്‍ ഇനിയും പങ്കുചേരാമെന്നും അടുത്തമാസം സമ്മത പത്രം നല്‍കിയാല്‍ മതിയെന്നും ധനമന്ത്രി തോമസ് ഐസക് അറിയിച്ചു.

ദുരിതാശ്വാസ നിധിയിലേക്ക് പെന്‍ഷന്‍ സംഭാവന ചെയ്യാന്‍ നിര്‍ബന്ധിക്കില്ല. താത്പര്യം ഉള്ളവര്‍ക്ക് സമ്മതപത്രം ഒപ്പിട്ട് നല്‍കാമെന്നും മന്ത്രി അറിയിച്ചു. പത്ത് ഗഡുക്കളായാണ് സമ്മത പത്രം നല്‍കിയവരുടെ ഒരു മാസത്തെ ശമ്ബളം ദുരിതാശ്വാസ നിധിയിലേക്ക് സ്വീകരിക്കുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top