×

കെ കെ ആര്‍ ഗ്രൂപ്പ്‌ സഹായ ധന വിതരണം നടത്തി

എസ്‌ എന്‍ഡിപി യോഗം കുന്നത്തുനാട്‌ യൂണിയന്‍ ശാഖകളില്‍ കെ കെ ആര്‍ ഗ്രൂപ്പ്‌ ഓഫ്‌ കമ്പനീസിന്റെ നേതൃത്വത്തില്‍ സഹായ വിതരണം നടത്തി. മേഖലയില്‍ അപേക്ഷ നല്‍കിയ 31 ശാഖകളിലായി 27 ലക്ഷം രൂപ കെ കെ ആര്‍ ഗ്രൂപ്പ്‌ ദുരിതാശ്വാസ സഹായ ധനവിതരണം പൂര്‍ത്തിയാക്കി. ഒക്കല്‍ എസ്‌എന്‍ഡിപി ശാഖയില്‍ നടന്ന സമ്മേളനത്തില്‍ കെ കെ ആര്‍ ഗ്രൂപ്പ്‌ ഓഫ്‌ കമ്പനീസ്‌ ജനറള്‍ മാനേജര്‍ ടിംഷാ കുര്യാക്കോസ്‌ സാമ്പത്തിക സഹായ വിതരണം നിര്‍വ്വഹിച്ചു


കെ കെ ആര്‍ ഗ്രൂപ്പ്‌ മഹാ പ്രളയവുമായി ബന്ധപ്പെട്ട്‌ സന്നദ്ധ പ്രവര്‍ത്തന രംഗത്ത്‌ മാതൃാകപരമായ ഇടപെടലാണ്‌ നടത്തിയത്‌. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ വലിയ സംഭാവന നേരിട്ട്‌ നല്‍കിയിരിുന്നു. അപേക്ഷ നല്‍കിയവര്‍ക്കെല്ലാം ധനസഹായം നല്‍കി. കൂടാതെ നിരവധി സന്നദ്ധ സംഘടനകള്‍ക്കും സാമ്പത്തിക സഹായം നല്‍കി ഏറെ മാതൃകാപരമായ പ്രവര്‍ത്തനമാണ്‌ ഗ്രൂപ്പ്‌ നടത്തിയത്‌. കേരള റൈസ്‌ മില്‍സ്‌ ഓണേഴ്‌സ്‌ അസോസിയേഷന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയലേക്ക്‌ 50 ലക്ഷം രൂപ നല്‍കിയപ്പോള്‍ അതിലും നിറപറ ഗ്രൂപ്പ്‌ വലിയ പങ്ക്‌ വഹിച്ചിരുന്നു. കാലടി ആലുവ ഭാഗത്തുണ്ടായ പ്രളയത്തില്‍ സ്വന്തം സ്ഥാനപത്തിനും തനിക്കുമുണ്ടാ നഷ്ടത്തെ അവഗണിച്ചാണ്‌ ദുരിതത്തിലകപ്പെട്ട പാവപ്പെട്ടവരെ സഹായിക്കാന്‍ പൂര്‍ണ്ണമായും സമയം മാറ്റി വച്ച കെ കെ ആര്‍ ഗ്രൂപ്പ്‌ ചെയര്‍മാന്‍ ദുരിതാശ്വാസ ക്യാമ്പുകളിലടക്കം അരിയടക്കം നിരവധി ഭക്ഷ്യ സാധനങ്ങള്‍ നേരിട്ട്‌ വിതരണം ചെയ്‌തിരുന്നു.

ഒക്കല്‍ എസ്‌ന്‍ഡിപി ശാഖയില്‍ നടന്ന സമ്മേളനം കുന്നത്തുനാട്‌ യൂണിയന്‍ വൈസ്‌ പ്രസിഡന്റ്‌ എ എന്‍ സുകുമാരന്‍ ഉദ്‌ഘാടനം ചെയ്‌തു. ശാഖാ പ്രസിഡന്റ്‌ എം പി സദാനന്ദന്‍ അധ്യക്ഷം വഹിച്ച യോഗത്തില്‍ കെ കെ ആര്‍ ഗ്രൂപ്പ്‌ ഓഫ്‌ കമ്പനീസിന്റെ സി ഇ ഒ ബിനു ദാസ്‌, എച്ച്‌ ആര്‍ മാനേജര്‍ ഷഐന്‍ ജിത്ത്‌ ടി ശശി, ജയന്‍ എന്‍, ശങ്കരന്‍, വിപിന്‍ കോട്ടക്കുടി, ഒക്കല്‍ ശാഖാ അംഗം നിഖില്‍, യൂണിയന്‍ വനിതാ സംഘം സെക്രട്ടറി ഇന്ദിര, ചേലാമറ്റം ശാഖാ സെക്രട്ടറി ജയന്‍ വിവിധ ശാഖാ കൗണ്‍സിലര്‍മാര്‍ എന്നിവര്‍ പ്രസംഗിച്ചു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top