കാഞ്ഞിരപ്പുഴയില്‍ ദുരിത ബാധിതര്‍ക്ക് സഹായഹസ്തവുമായി ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ്
കാഞ്ഞിരപ്പുഴ: കനത്ത മഴയില്‍ ഉരുള്‍പൊട്ടല്‍ ഭീഷണിയെ തുടര്‍ന്ന് മാറ്റി പാര്‍പ്പിച്ച കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ വിവിധ ക്യാമ്പുകളിലെ ദുരിത ബാധിതര്‍ക്ക് സഹായഹസ്തവുമായി ബോബി ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ്.
കാഞ്ഞിരപ്പുഴ വെള്ളത്തോട്, പാമ്പന്‍തോട് ആദിവാസികോളനി നിവാസികളായ 195 പേരെയാണ് ദുരിതാശ്വാസക്യാമ്പുകളില്‍ പാര്‍പ്പിച്ചിരിക്കുന്നത്. ഇവര്‍ക്കാവിശ്യമായ വസ്ത്രം, ഭക്ഷ്യ വസ്തുക്കള്‍ എന്നിവ ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് അംഗങ്ങള്‍ എത്തിച്ചു നല്‍കി.
പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പ്രദീപിന്റെ സാന്നിദ്ധ്യത്തില്‍ ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് ഭാരവാഹികളായ സന്തോഷ് പടിഞ്ഞാറേക്കര,നൗഫല്‍, മഹേഷ് എന്നിവര്‍ സാമഗ്രികള്‍ വിതരണം ചെയ്തു. കനത്തമഴയെ തുടര്‍ന്ന് ദുരിതമനുഭവിക്കുന്ന പ്രദേശവാസികള്‍ക്ക് സഹായമെത്തിക്കാന്‍ ബോചെ ഫാന്‍സ് സദാ സന്നദ്ധരാണെന്ന് ട്രസ്റ്റ് അംഗങ്ങള്‍ പറഞ്ഞു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്