വീട് നഷ്ടപ്പെട്ടവർക്ക് 12 കോടി വിലമതിക്കുന്ന ഭൂമി ദാനമായി നല്‍കി ബോബി ചെമ്മണൂർ.- നല്‍കുന്നത് 2 ഏക്കർ
വയനാട്ടിലെ പുത്തുമലയിൽ ഉരുൾപൊട്ടലിൽ വീട് നഷ്ട്ടപെട്ടവർക്ക് വീട് വയ്ക്കുന്നതിനായി കല്പറ്റടൗണിൽ 12 കോടി രൂപ വിലമതിക്കുന്ന 2 ഏക്കർ ഭൂമി ഡോ ബേബി ചെമ്മണൂർ സൗജന്യമായി വിട്ടു നൽകാൻ തീരുമാനിച്ചു.
കഴിഞ്ഞ ദിവസം കളക്ടറേറ്റിൽ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ, സി കെ ശശീന്ദ്രൻ എം എൽ എ ജില്ലാ കളക്ടർ എന്നിവരുമായി ബേബി ചെമ്മണൂർ നടത്തിയ ചർച്ചയിലാണ് ഭൂമി നൽകാൻ തീരുമാനമായത്.
കൽപ്പറ്റയിൽ വർഷങ്ങളായി നടത്തിക്കൊണ്ടിരിക്കുന്ന ലൈഫ് വിഷൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിലുള്ള അഗതി മന്ദിരത്തിന്റെ 10 ഏക്കർ ഭൂമിയിൽ നിന്നാണ് 2 ഏക്കർ ദുരിത ബാധിതർക്കായി നൽകുന്നത്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്