സ്‌ത്രീ ശാക്തീകരണ പദ്ധതി; അരുണ്‍ ജെയ്‌റ്റ്‌ലിയുമായി ഡോ. ബോബി ചെമ്മണ്ണൂര്‍ ചര്‍ച്ച നടത്തി
ന്യൂഡല്‍ഹി: മൂന്ന് ലക്ഷം സ്‌ത്രീകള്‍ക്ക് തൊഴില്‍ നല്‍കുന്നതിനുവേണ്ടി തുടക്കമിട്ട സ്‌ത്രീശാക്തീകരണ പദ്ധതിയായ ബോബി ബസാറിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഡോ. ബോബി ചെമ്മണ്ണൂര്‍ കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി അരുണ്‍ ജെയ്‌റ്റ്‌ലിയുമായി ഡല്‍ഹിയില്‍ ചര്‍ച്ച നടത്തുകയുണ്ടായി. ഇന്ത്യയില്‍ 2900 ബോബി ബസാറുകള്‍ ആരംഭിക്കുന്ന ബൃഹത് പദ്ധതിയാണിത്. മുതല്‍മുടക്കില്ലാതെ പാര്‍ട്ട്‌ണര്‍മാരായി ജോലി ചെയ്യാന്‍ സ്‌ത്രീകള്‍ക്ക് അവസരവും പരിശീലനവും നല്‍കി അവര്‍ക്കുതന്നെ ലാഭം വീതിച്ചുകൊടുത്തുകൊണ്ട് സ്‌ത്രീശാക്തീകരണം നടപ്പില്‍വരുത്തുക എന്ന ലക്ഷ്യവുമായി പ്രവര്‍ത്തനമാരംഭിച്ച ഈ പദ്ധതിയുടെ ഭാവി പ്രവര്‍ത്തനങ്ങളെപ്പറ്റിയാണ് അരുണ്‍ ജെയ്‌റ്റ്‌ലിയുമായി ഡോ. ബോബി ചെമ്മണ്ണൂര്‍ സംസാരിച്ചത്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്