ശിവഗിരി തീര്‍ത്ഥാടന വോളി : കെഎസ്ഇബിക്ക് ഇരട്ടക്കിരീടം
ശിവഗിരി തീര്‍ത്ഥാടനത്തിന്റെ ഭാഗമായി നടത്തിയ അഖില കേരള വോളിബോള്‍ മല്‍സരത്തില്‍ കേരള സ്‌റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് വനിതകളുടേയും പുരുഷന്‍മാരുടേയും കിരീടം ചൂടി. ശിവഗിരി എസ് എന്‍ കോളേജ് ഫ്‌ളഡ്‌ലൈറ്റ് സ്റ്റേഡിയത്തില്‍ നടന്ന ഫൈനല്‍ മല്‍സരത്തില്‍ കെഎസ്ഇബി സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയെ തോല്‍പ്പിച്ചു. പുരുഷ വിഭാഗത്തില്‍ കെഎസ്ഇബി കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയെ പരാജയപ്പെടുത്തിയാണ് ശിവഗിരി തീര്‍ത്ഥാടന കപ്പ് നേടിയത്.
ശിവഗിരി ധര്‍മ്മ് സംഘം ട്്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദയും 812 കിലോമീറ്റര്‍ യൂനിക് വേള്‍ഡ് റെക്കോര്‍ഡ്‌സ് ഹോള്‍ഡറും , ഗിന്നസ് വേള്‍ഡ് റെക്‌കോര്‍ഡ് (വേള്‍്ഡ് പീസ് ) ജേതാവുമായ ഡോ. ബോബി ചെമ്മണ്ണൂരും ചേര്‍ന്ന് വിജയികള്‍ക്ക് കപ്പുകള്‍ സമ്മാനിച്ചു. ധര്‍മ്മസംഘം ട്രസ്റ്റ് സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, തീര്‍ത്ഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി വിശാലാനന്ദ, സ്‌പോര്‍ട്‌സ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ. പി അനില്‍കുമാര്‍, കോര്‍ഡിനേറ്റര്‍ സ്വാമി ബോധിതാര്‍ത്ഥ, ജനറല്‍ കണ്‍വീനര്‍ ശ്രീ. അജി എസ് ആര്‍ എം, ശ്രീ. ജീനിയസ് രാജ്, ശ്രീ ഗിരീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്