×

ജി.എസ്.ടിയെ വിമര്‍ശിച്ചവര്‍ക്കുള്ള മറുപടി, ജി.ഡി.പി 6.3 ശതമാനമായി ഉയര്‍ന്നു

ന്യൂഡല്‍ഹി: രാജ്യത്തെ മൊത്ത ആഭ്യന്തര ഉത്പാദനം (ജി.ഡി.പി) 2017 -18 സാമ്ബത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ വര്‍ധിച്ചു. 6.3 ശതമാനം വളര്‍ച്ചാ നിരക്കാണ് രണ്ടാം പാദത്തില്‍ രേഖപ്പെടുത്തിയത്. ആദ്യ പാദത്തില്‍ 5.7 രേഖപ്പെടുത്തിയ വളര്‍ച്ചാ നിരക്കാണ് രണ്ടാം പാദത്തില്‍ വര്‍ധിച്ചത്.

ചരക്ക് സേവന നികുതി (ജി.എസ്.ടി) നടപ്പാക്കിയത് തിരിച്ചടിയായെന്ന വിമര്‍ശങ്ങള്‍ക്കിടെയാണ് രണ്ടാം പാദത്തില്‍ വളര്‍ച്ചാ നിരക്ക് വര്‍ധിച്ചിട്ടുള്ളത്. അഞ്ച് പാദങ്ങളില്‍ ജി.ഡി.പി കുറഞ്ഞതിന് പിന്നാലെയാണ് വര്‍ധന രേഖപ്പെടുത്തിയിട്ടുള്ളത്. ഏറെ പ്രതീക്ഷ നല്‍കുന്നതാണ് ഇതെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടു. ഏഴ് ശതമാനം രേഖപ്പെടുത്തിയ ഉദ്പാദന രംഗത്തെ വളര്‍ച്ചയാണ് ജി.ഡി.പി നിരക്ക് ഉയര്‍ത്തിയത്. എന്നാല്‍ കാര്‍ഷിക മേഖല മുന്‍വര്‍ഷത്തെ അപേക്ഷിച്ച്‌ 4.1 ശതമാനം മാത്രമാണ് വളര്‍ന്നത്.

ഏപ്രില്‍ – ജൂണ്‍ ക്വാര്‍ട്ടറില്‍ ജി.ഡി.പി നിരക്ക് മൂന്ന് വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തിയിരുന്നു. നോട്ട് അസാധുവാക്കലും ജി.എസ്.ടി നടപ്പാക്കിയതുമാണ് വളര്‍ച്ചാ നിരക്ക് 5.7 ശതമാനമായി കുറച്ചതെന്ന വിമര്‍ശം ഇതേത്തുടര്‍ന്ന് ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് നിരക്ക് ഉയര്‍ന്നിട്ടുള്ളത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top