×

ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ ഏറ്റവും പുതിയ ഷോറൂം തൃപ്രയാറില്‍ 21 വ്യാഴാഴ്ച

ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ ഏറ്റവും പുതിയ ഷോറൂം തൃപ്രയാറില്‍

തൃശൂര്‍: 161 വര്‍ഷത്തെ വിശ്വസ്ത പാരമ്പര്യമുള്ള ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ ഏറ്റവും പുതിയ ഷോറൂം തൃപ്രയാറില്‍ പ്രവര്‍ത്തനമാരംഭിക്കുന്നു. ഉദ്ഘാടനം നവംബര്‍ 21 വ്യാഴാഴ്ച രാവിലെ 10.30 ന് ബോചെയും സിനിമാതാരം ശ്വേത മേനോനും ചേര്‍ന്ന് നിര്‍വ്വഹിക്കും.

ഡയമണ്ട് ആഭരണങ്ങളുടെ ആദ്യ വില്‍പ്പന എം.ആര്‍. ദിനേശന്‍ (പ്രസിഡന്റ്, നാട്ടിക ഗ്രാമപഞ്ചായത്ത്), സ്വര്‍ണാഭരണങ്ങളുടെ ആദ്യ വില്‍പ്പന രജനി ബാബു (വൈസ് പ്രസിഡന്റ്, നാട്ടിക ഗ്രാമപഞ്ചായത്ത്) എന്നിവര്‍ നിര്‍വ്വഹിക്കും.

അതിശയിപ്പിക്കുന്ന നിരവധി ഓഫറുകളും സമ്മാനങ്ങളുമാണ് ഉദ്ഘാടനത്തിന്റെ ഭാഗമായി ഉപഭോക്താക്കളെ കാത്തിരിക്കുന്നത്.  HUID മുദ്രയുള്ള 916 സ്വര്‍ണാഭരണങ്ങള്‍ ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ സ്വന്തമാക്കാം. നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ടൂവീലറുകള്‍, ടിവി, ഫ്രിഡ്ജ്, ഐഫോണുകള്‍ എന്നീ സമ്മാനങ്ങള്‍. ബംബര്‍ സമ്മാനം മഹീന്ദ്ര ഥാര്‍. ഡയമണ്ട് ആഭരണങ്ങള്‍ക്ക് പണിക്കൂലിയില്‍ 50 ശതമാനം വരെ ഡിസ്‌കൗണ്ട്. ഡയമണ്ട്, അണ്‍കട്ട്, പ്രഷ്യസ് ആഭരണങ്ങള്‍ പര്‍ച്ചേയ്‌സ് ചെയ്യുന്നവരില്‍ നിന്നും നറുക്കെടുപ്പിലൂടെ ദിവസേന ഒരു ഭാഗ്യശാലിക്ക് ഡയമണ്ട് റിംഗ് സമ്മാനം. ഈ ഓഫര്‍ 10 ദിവസത്തേക്ക് മാത്രം. ഉയരുന്ന സ്വര്‍ണവിലയില്‍ നിന്നും സംരക്ഷണം നല്‍കിക്കൊണ്ട് അഡ്വാന്‍സ് ബുക്കിംഗ് ഓഫര്‍. വിവാഹ പര്‍ച്ചേയ്‌സുകള്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍. ഉദ്ഘാടനത്തിനെത്തുന്നവരില്‍ നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന 5 പേര്‍ക്ക് ഡയമണ്ട് റിംഗ് ലഭിക്കും.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top